Kerala
ഗവര്‍ണര്‍ രാഷ്ട്രീയക്കാരന്റെ കുപ്പായം അഴിച്ചുവെച്ച് പദവിയിലേക്ക് മടങ്ങണം; ഗവര്‍ണര്‍ക്കെതിരെ ദേശാഭിമാനി മുഖപ്രസംഗം
കോഴിക്കോട് |പൗരത്വ നിയമത്തില്‍ ഗവര്‍ണറും സംസ്ഥാന സര്‍ക്കാറുമായുള്ള തര്‍ക്കം മുറുകവെ ഗവര്‍ണര്‍ക്കെതിരെ വിമര്‍ശവുമായി സിപിഎം മുഖപത്രം. ഗവര്‍ണര്‍ പദവിയുടെ വലുപ്പം തിരിച്ചറിയാത്ത വിധത്തിലുള്ള രാഷ്ട്രീയ പ്രസ്താവനകളാണ് നടത്തുന്നതെന്ന് ദേശാഭിമാനിയിലെ വിമര്‍ശനം.
സര്‍ക്കാരിന്റെ തീരുമാനങ്ങളെല്ലാം ഗവര്‍ണറെ അറിയിക്കണമെന്ന് ഭരണഘടനയിലില്ല. മന്ത്രിസഭയുടെ ഉപദേശാനുസരണം പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥന്‍. നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തെ വിമര്‍ശിക്കുന്നത് സത്യപ്രതിജ്ഞാലംഘനമാണ്. രാഷ്ട്രീയക്കാരന്റെ കുപ്പായം അഴിച്ചുവെച്ച് സ്വതന്ത്രമായ ഗവര്‍ണര്‍ പദവിയിലേക്ക് അദ്ദേഹം മാറണമെന്നും ദേശാഭിമാനിയിലെ ശനിയാഴ്ചത്തെ മുഖപ്രസംഗത്തില്‍ പറയുന്നു
---- facebook comment plugin here -----