Connect with us

Ongoing News

പൊട്ടറ്റോ സ്‌നാക്‌സ്

Published

|

Last Updated

വൈകുന്നേരങ്ങളിൽ കൊറിച്ചിരിക്കാൻ രുചികരമായ താണ് പൊട്ടറ്റോ സ്നാക്സ്. ചെലവ് കുറച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണിത്.

ചേരുവകൾ
1. ഉരുളൻകിഴങ്ങ്- രണ്ടെണ്ണം
2. കോൺഫ്ളവർ- രണ്ട് സ്പൂൺ
3. ബ്രെഡ്- മൂന്നെണ്ണം (പൊടിച്ചെടുക്കുക)
4. സവാള- ഒന്ന് (ചെറുത് )
5. മഞ്ഞൾ പൊടി- ആവശ്യത്തിന്
6. മുളക് പൊടി 1/2 ടീ സ്പൂൺ
7. ഉപ്പ് പാകത്തിന്
8. ഇഞ്ചി, വെളുത്തുള്ളിപേസ്റ്റ് -1/2 ടീ സ്പൂൺ
9. മല്ലി ഇല, കറിവേപ്പില- കുറച്ച്
10. ഓയിൽ

തയ്യാറാക്കുന്ന വിധം
ആദ്യം രണ്ട് ഉരുളൻ കിഴങ്ങ് പുഴുങ്ങിയെടുക്കുക. എന്നിട്ട് അത് നല്ലവണ്ണം ഉടച്ചെടുക്കുക. അതിലേക് ഒരു സവാള (കനം കുറച്ച് ചെറുതാക്കി) അരിഞ്ഞിടുക. എന്നിട്ട് മുകളിൽ പറഞ്ഞ ചേരുവകൾ 2, 3, 5, 6, 7, 8, 9, എല്ലാം അളവ് അനുസരിച്ച് ചേർത്ത് കൊടുക്കുക. തുടർന്ന് എല്ലാം കൂടി നന്നായി മിക്‌സ് ചെയ്ത് കുഴച്ചെടുക്കുക. ഇതിന് ശേഷം ആ മാവ് കുറച്ച് കട്ടിയോട് കൂടി ചതുരത്തിൽ പരത്തി ചിത്രത്തിൽ കാണുന്ന പോലെ കട്ട് ചെയ്ത് തിളച്ച എണ്ണയിലേക്കിട്ട് പൊരിച്ചെടുക്കുക. ഇതോടെ നമ്മുടെ പൊട്ടട്ടോ സ്‌നാക്ക്‌സ് റെഡി.

---- facebook comment plugin here -----

Latest