National
ജെ എന്‍ യു അക്രമം: ഉത്തരവാദിത്വമേറ്റ് തീവ്രഹിന്ദു സംഘടനയായ ഹിന്ദുരക്ഷാദള്‍
ന്യൂഡല്‍ഹി | ജെ എന്‍ യുവില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രി വിദ്യാര്‍ഥികളെ മുഖംമൂടി ധരിച്ചെത്തി മര്‍ദിച്ചതിന്റെ തങ്ങളാണെന്ന അവകാശവാദവുമായി ഹിന്ദുതീവ്രവാദ സംഘടനയായ ഹിന്ദുരക്ഷാദള്‍. അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഹിന്ദു രക്ഷാദള്‍ അധ്യക്ഷന്‍ പിങ്കി ചൗധരി അറിയിച്ചു. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.
രാജ്യവിരുദ്ധരുടേയും ഹിന്ദു വിരുദ്ധരുടേയും കേന്ദ്രമാണ് ജെ എന്‍ യു. അവരെ തകര്‍ക്കുക എന്ന ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്നും പിങ്കി ചൗധരി വീഡിയോയില്‍ പറയുന്നു. ജെ എന്‍ യു കമ്മ്യൂണിസ്റ്റുകളുടെ കേന്ദ്രമാണ്. അവര്‍ നമ്മുടെ രാജ്യത്തേയും മതത്തേയും ദുരുപയോഗം ചെയ്യുന്നു. ദേശവിരുദ്ധ സമീപനമാണ് അവര്‍ക്ക്. അത്തരക്കാരോട് ക്ഷമിക്കാനാകില്ല. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മറ്റ് സര്‍വ്വകലാശാലകളിലും ഇത്തരം ആക്രമണം നടത്തുമെന്നും ഇയാള്‍ വീഡിയോില്‍ പറയുന്നു.