Sports
കൂടെ നല്ലൊരു ഫോട്ടോഗ്രാഫറുണ്ട്, പിന്നെ എന്തിന് വിഷമിക്കണം
സൂറിച്ച് | ഇൻസ്റ്റഗ്രമിൽ ചിത്രങ്ങൾ പങ്കുവെക്കുന്നതിൽ പ്രമുഖനാണ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലി. പരമ്പരകൾക്കിടെ ലഭിക്കുന്ന ഇടവേളകളിൽ താരം ഭാര്യ അനുഷ്ക ശർമക്കൊപ്പം യാത്ര ചെയ്തുമൊക്കെയാണ് ആഘോഷിക്കാറ്. ഇത്തവണ പുതുവർഷത്തിലും താരം ഭാര്യക്കൊപ്പമുണ്ടായിരുന്നു.
പുതു വർഷം പ്രമാണിച്ച് താരം ഒരു ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഫോട്ടോയെടുത്തതിന്റെ ക്രെഡിറ്റ് മാത്രമാണ് അനുഷ്കക്ക് നൽകിയിരിക്കുന്നത്. പങ്കുവെച്ചിരിക്കുന്ന ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന കുറിപ്പിൽ അനുഷ്കയെ ബെസ്റ്റ് ഫോട്ടോഗ്രാഫറെന്ന വിശേഷണമാണ് നൽകിയിരിക്കുന്നത്.
---- facebook comment plugin here -----