Connect with us

Kerala

പൗരത്വ നിയമത്തെ എതിര്‍ക്കുന്ന ആരുമായും മുസ്ലിംലീഗ് സഹകരിക്കും: പി കെ കുഞ്ഞാലിക്കുട്ടി

Published

|

Last Updated

കോഴിക്കോട് |  പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തെ അടിച്ചമര്‍ത്താമെന്നാണ് ഭരണകൂടം കരുതുന്നതെങ്കില്‍ നടക്കില്ലെന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. രാജ്യത്ത് വിദ്യാര്‍ഥികളും യുവജനങ്ങളും നടത്തുന്ന എല്ലാ സമരത്തിനും മുസ്ലിംലീഗ് പിന്തുണ നല്‍കും. പൗരത്വ നിയമത്തെ എതിര്‍ക്കുന്ന ആരുമായും യോജിച്ച പ്രക്ഷോഭത്തിന് ലീഗ് തയ്യാറാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിംലീഗ് നിയമസഭാ കക്ഷി നേതാവ് എം കെ മുനീറിനൊപ്പം വാര്‍ത്താസമ്മേളനത്തിലാണ് കുഞ്ഞാലിക്കുട്ടി പാര്‍ട്ടി നിലപാട് അറിയിച്ചത്.

പൗരത്വ നിയമത്തിനെതിരെ എന്‍ ഡി എക്കുള്ളിലും എതിര്‍പ്പുണ്ട്. എന്‍ ഡി എക്കുള്ളിലെ ഇത്തരം കക്ഷികളുമായി ചര്‍ച്ച നടത്തും. ദേശീയ അടിസ്ഥാനത്തില്‍ സമരത്തെ ഏകോപിക്കുന്നതിന് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തും. വരുന്ന ഇരുപതിനകം ഡല്‍ഹിയില്‍ പാര്‍ട്ടി സ്വന്തം നിലക്ക് ഒരു പ്രതിഷേധം സംഘടിപ്പിക്കും. ഇതിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ ഡല്‍ഹിയില്‍ തെന്നും നിയമവാഴ്ച ഇല്ലാതായെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Latest