Connect with us

Kerala

വയനാട്ടില്‍ ആദിവാസിയെ കടുവ കൊന്നുതിന്നു

Published

|

Last Updated

കല്‍പ്പറ്റ | വയനാട് വന്യജീവി സങ്കേതത്തില്‍ വിറക് ശേഖരിക്കാന്‍ പോയ ആദിവാസിയെ കടുവ കൊന്നുതിന്നു. കുറിച്യാട് റേഞ്ചിലുള്ള വടക്കനാട് പച്ചാടി കോളനിയിലെ ജടയനാണ് (60) കൊല്ലപ്പെട്ടത്.

കഴിഞ്ഞദിവസം മുതല്‍ ജടയനെ കാണാനില്ലായിരുന്നു. ബുധനാഴ്ച രാവിലെയാണ് കാട്ടില്‍നിന്ന് പാതിഭക്ഷിച്ചതിനു ശേഷമുള്ള നിലയില്‍ മൃതദേഹം വനപാലകര്‍ കണ്ടെത്തിയത്.