National
അസമില്‍ പ്രതിഷേധം ശക്തം; 190 പേര് അറസ്റ്റില്‍, 3000 പേര് കസ്റ്റഡിയില്‍
ഗുവഹാത്തി: അസമില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അക്രമത്തില്‍ ഏര്‍പ്പെട്ട 190 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് വെളിപ്പെടുത്തി. 136 കേസുകളും രജിസ്റ്റര്‍ ചെയ്തതായി അസം പോലീസ് മേധാവി ഭാസ്കര്‍ ജ്യോതി മഹന്ത പറഞ്ഞു. 3000 പേരെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.
അക്രമത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് പോലീസ് ആരോപണം. വിവിധ സംഘടനകളുടെ പ്രമുഖ നേതാക്കളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുമെന്ന് മഹന്ത അറിയിച്ചു.
---- facebook comment plugin here -----