National
ജാര്‍ഖണ്ഡില്‍ ജവാന് മേലുദ്യോഗസ്ഥരെ വെടിവെച്ച് കൊന്നു
ന്യൂഡല്‍ഹി | ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട സി ആ പി എഫ് ജവാന് നടത്തിയ വെടിവെപ്പില്‍ രണ്ട് മേലുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരുക്കേറ്റു.
സി ആര് പി എഫിലെ 226 ബറ്റാലിയനിലെ ജവാനാണ് തന്റെ അസ്സിസ്റ്റന്റ് കമാന്‍ഡറെയും അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറെയും വെടിവെച്ചുകൊന്നത്. മദ്യലഹരിയിലാണ് ഇയാള്‍ കൃത്യം നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. വെടിവെപ്പില്‍ ഇയാള്‍ക്കും പരുക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. പ്രകോപനത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
്.
നേരത്തെ റാഞ്ചിയിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. ചത്തീസ്ഗഢ് സായുധ സേനയിലെ കോണ്‍സ്റ്റബിള്‍ രണ്ട് സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊന്ന ശേഷം സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച ഐ റ്റി ഡി പിയിലെ കോണ്‍സ്റ്റബിള്‍ ചത്തീസ്ഗഢില്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു.