Connect with us

Kerala

കോടിയേരി ചികിത്സക്കായി അമേരിക്കയിലേക്ക് ; പകരം ആര്‍ക്കും ചുമതല നല്‍കേണ്ടെന്ന് തീരുമാനം

Published

|

Last Updated

തിരുവനന്തപുരം | ചികിത്സക്ക് പോകുന്ന കോടിയേരി ബാലകൃഷ്ണന് പകരം പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല ആര്‍ക്കും നല്‍കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. നിലവിലെ സംവിധാം തുടരാനാണ് പാട്ടി തീരുമാനം. ഈ മാസം 30ന് അമേരിക്കയിലേക്ക് വീണ്ടും ചികിത്സയ്ക്ക് പോകാനായാണ് കോടിയേരി അവധിയെടുക്കുന്നത്. പകരം ചുമതല എം വി ഗോവിന്ദന് കൈമാറുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഈ വിഷയം സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി എം എം മണി യോഗ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. കോടിയേരി ചികിത്സയ്ക്ക് പോകുമ്പോള്‍ പകരം ആര്‍ക്കും പ്രത്യേക ചുമതലയില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അസംബന്ധമാണെന്നും എം വി ഗോവിന്ദന്‍ മാസ്റ്ററും പറഞ്ഞു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടേറിയറ്റും നേരത്തെ തന്നെ പകരം ചുമതല നല്‍കുമെന്ന വാര്‍ത്തകല്‍ നിഷേധിച്ചിരുന്നു.
ഇതിന് മുമ്പ് ഒക്ടോബര്‍ 28ന് കോടിയേരി ബാലകൃഷ്ണന്‍ ചികിത്സക്കായി അമേരിക്കയിലേക്ക് യാത്ര തിരിച്ചത്.

Latest