Kerala
മഹാരാഷ്ട്രയില്‍ ബിജെപി ജനാധിപത്യം അട്ടിമറിച്ചത് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് : കെ മുരളീധരന് എംപി
കോഴിക്കോട്: കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എങ്ങിനെ ജനാധിപത്യം അട്ടിമറിക്കുന്നു എന്നതാണ് മഹാരാഷ്ട്രയില്‍ കണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് എംപി . കശ്മീര്‍ പോലെ നാളെ കേരളത്തേയും കീറി മുറിച്ചേക്കാമെന്നും കെ മുരളീധരന് പറഞ്ഞു.
ബിജെപി ഭരിക്കുന്ന രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ഇതുപോലെ ജനാധിപത്യം അട്ടിമറിക്കപ്പെട്ടേക്കാം. ബിജെപിയെ കൂട്ട് പിടിച്ച് കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് കേരളത്തില്‍ സിപിഎം ശ്രമിക്കുന്നത്. കോഴിക്കോട്ട് പാര്‍ട്ടി സെക്രട്ടറി സംസാരിക്കുന്നത് ബിജെപിയുടെ ഭാഷയിലാണ്. മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിക്കുന്നത് നരേന്ദ്ര മോദിയുടെ ശൈലിയാണെന്നും ലാവ്ലിന് കേസാകാം ഇതിന് കാരണമെന്നും കെ മുരളീധരന് കോഴിക്കോട്ട് പറഞ്ഞു.
---- facebook comment plugin here -----