Connect with us

National

അഗ്നി-രണ്ട് ബാലിസ്റ്റിക് മിസൈലിന്റെ രാത്രി പരീക്ഷണം വിജയകരം

Published

|

Last Updated

ബാലസോര്‍ | ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 2000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്‌നി-രണ്ടിന്റെ രാത്രി പരീക്ഷണം വിജയകരമായി. 1000 കിലോഗ്രാം ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള മിസൈലിന്റെ ആദ്യ രാത്രി പരീക്ഷണമായിരുന്നു ഇത്. ഒഡീഷ തീരത്തെ അബ്ദുല്‍ കലാം ദ്വീപില്‍ നിന്ന് മൊബൈല്‍ ലോഞ്ചര്‍ ഉപയോഗിച്ചാണ് മിസൈല്‍ വിക്ഷേപിച്ചത്.

പ്രതിരോധ ഗവേഷണ വികസന ഓര്‍ഗനൈസേഷന്‍ (ഡി ആര്‍ ഡി ഒ) ആണ് കരസനേക്ക് വേണ്ടി മധ്യദൂര ഭൂതല-ഭൂതല മിസൈലായ അഗ്‌നി-2 വികസിപ്പിച്ചത്.

Latest