Kerala
അലനെ 15 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു; ത്വാഹയുടെ കാര്യത്തില്‍ തീരുമാനം വ്യാഴാഴ്ച
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു എ പി എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലന് ഷുഹൈബിനെ ജില്ലാ സെഷന്‍സ് കോടതി നവംബര്‍ 15 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അതേസമയം, മറ്റൊരു പ്രതിയായ ത്വാഹ ഫസലിന് കടുത്ത പനി ബാധിച്ചതിനാല്‍ ഇയാളെ കസ്റ്റഡിയില്‍ വിടുന്ന കാര്യത്തില്‍ തീരുമാനം വ്യാഴാഴ്ചത്തേക്കു മാറ്റി. ത്വാഹയെ വ്യാഴാഴ്ച ഹാജരാക്കാമെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
പോലീസ് ഭക്ഷണം നല്‍കിയില്ലെന്നും ജയില്‍ വാര്ഡന്മാര് മാവോയിസ്റ്റ് എന്ന് വിളിച്ചുവെന്നും അലന് കോടതിയില്‍ പരാതിപ്പെട്ടു.
---- facebook comment plugin here -----