Career Notification
മെഗാ തൊഴിൽമേള തിരുവല്ലയിൽ
ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്- എംപ്ലോയബിലിറ്റി സെന്റർ, പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ്എക്സ്ചേഞ്ച,് മാക്ഫാസ്റ്റ് കോളജ് തിരുവല്ല എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മെഗാ തൊഴിൽമേള “ദിശ” 2019 നവംബർ ഒമ്പതിന് തിരുവല്ല മാക്ഫാസ്റ്റ് കോളജിൽ നടത്തും. നാൽപ്പതോളം കമ്പനികളിൽ നിന്നായി രണ്ടായിരത്തോളം തൊഴിൽ അവസരങ്ങളുണ്ടാകും.
പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത ഐ ടി ഐ, ഐ ടി സി മുതൽ ഡിപ്ലോമ, ബി ടെക്, ബിരുദം, ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവർക്ക് തൊഴിൽമേളയിൽ പങ്കെടുക്കാം. പ്രായപരിധി 40. കേരളത്തിലെ പ്രമുഖ ആശുപത്രികളിൽ നിന്ന് നഴ്സിംഗ് മേഖലയിലേക്ക് മാത്രമായി അഞ്ഞൂറോളം ഒഴിവുകളും മേളയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബയോഡാറ്റയുടെ ആറ് പകർപ്പ്, സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പ് എന്നിവയുമായി രാവിലെ 8.30ന് തിരുവല്ല മാക്ഫാസ്റ്റ് കോളജിൽ എത്തണം.
പങ്കെടുക്കുന്ന കമ്പനികളുടെ വിവരങ്ങൾ നവംബർ അഞ്ചിന് രാവിലെ 11ന് http://www.employabilitycentre.org/ എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഫോൺ: 0477 2230624, 9656421872, 8304057735.