Kerala
സര്‍ക്കാറിനും മാവോയിസ്റ്റുകള്‍ക്കും ഒരേ ശൈലി: വി എം സുധീരന്
തിരുവനന്തപുരം: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ച്കൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്. മാവോയിസ്റ്റുകളുടെ അതേ ശൈലി തന്നെയാണ് സംസ്ഥാന സര്‍ക്കറും പിന്തുടരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് നിയമസംവിധാനം തകര്‍ന്നു. സംസ്ഥാന പോലീസില്‍ വിശ്വാസമില്ലാത്തതിനാല്‍ വാളയാര്‍ കേസില്‍ പുനരന്വേഷണം നടത്തണമെന്നും സുധീരന് ആവശ്യപ്പെട്ടു. അട്ടപ്പാടിയിലെ മാവോയിസ്റ്റ് നടപടിയില്‍ സി പി ഐ അടക്കമുള്ള ഘടകക്ഷികളില്‍ നിന്ന് വിമര്‍ശം തുടരന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാക്കളും സമാന ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
---- facebook comment plugin here -----