National
സുഭാഷ് ചോപ്ര ഡല്‍ഹി പി സി സി അധ്യക്ഷന്‍
ന്യൂഡല്‍ഹി: ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി സുഭാഷ് ചോപ്രയെ നിയമിച്ചു. മുന്‍ പ്രസിഡന്റ് ഷീലാ ദീക്ഷിത് അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് ചോപ്രയെ നിയോഗിച്ചത്. കീര്‍ത്തി ആസാദിനെ പ്രചാരണ കമ്മിറ്റി അധ്യക്ഷനായും നിയമിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഡല്‍ഹിയിലെ പാര്‍ട്ടി നേതൃത്വവുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് പുതിയ നിയമനങ്ങള്‍.
ഷീലാ ദീക്ഷിത് അന്തരിച്ചതോടെ ഹാരൂണ്‍ യൂസുഫ്, ദേവേന്ദ്ര യാദവ്, രാജേഷ് ലിലോതിയ എന്നീ വര്‍ക്കിംഗ് പ്രസിഡന്റുമാരാണ് ഡല്‍ഹിയിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നത്.
---- facebook comment plugin here -----