Ongoing News
ധോണിയുടെ കാര്യം ഗാംഗുലി തന്നോട് സംസാരിച്ചിട്ടില്ല: വിരാട് കോലി
റാഞ്ചി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാവി സംബന്ധിച്ചുള്ള ഒരു കാര്യവും ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി താനുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി. ഗാംഗുലി ബി സി സി ഐ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത് മഹത്തായ കാര്യമാണ്. ധോണിയുടെ കാര്യത്തില്‍ അദ്ദേഹം ഇതുവരെ തന്നോട് സംസാരിച്ചിട്ടില്ല. ഗാംഗുലി ആവശ്യപ്പെടുന്ന സമയത്ത് ചെന്നുകാണാന്‍ തയാറാണ്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ വിജയം നേടിയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ നായകന് വ്യക്തമാക്കി.
ധോണിയുടെ കാര്യത്തില്‍ സെലക്ടര്‍മാരുമായും ധോണിയുമായി തന്നെയും സംസാരിച്ച് തീരുമാനമെടുക്കുമെന്ന് ബി സി സി ഐ പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം ഗാംഗുലി പറഞ്ഞിരുന്നു. നിലവില്‍ അവധിയില്‍ കഴിയുന്ന ധോണി ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന ടി ട്വന്റി പരമ്പരയില്‍ കളിച്ചേക്കാനിടയില്ല.
ബംഗ്ലാദേശിനെതിരെ നവംബര്‍ മൂന്നിന് തുടങ്ങുന്ന ടി ട്വന്റി പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കാനും വിശ്രമിക്കാനുമുള്ള തീരുമാനം കോലിക്ക് സ്വയമെടുക്കാവുന്നതാണെന്ന്
ഗാംഗുലി പറഞ്ഞു. വ്യാഴാഴ്ച ഇക്കാര്യത്തില്‍ കോലിയുമായി സംഭാഷണം നടത്തും.