Connect with us

National

സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കുമെന്ന് ബി ജെ പി

Published

|

Last Updated

മുംബൈ: ബ്രിട്ടീഷുകാര്‍ക്ക് മുമ്പില്‍ മാപ്പ് എഴുതി നല്‍കി ജയില്‍ മോചിതനായ സവര്‍ക്കര്‍ക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത രത്‌ന നല്‍കാന്‍ ബി ജെ പി നീക്കം. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിനായി ബി ജെ പി പുറത്തിറക്കിയ പ്രകടന പത്രികയിലാണ് ബി ജെ പി വാഗ്ദാനം. നവോത്ഥാന നായകരായ മഹാത്മാ ഫൂലെ, സാവിത്രിഭായ് ഫൂലെ എന്നിവര്‍ക്കൊപ്പം സവര്‍ക്കരുടെപേരും ഭരത രത്‌നക്ക് ശിപാര്‍ശ ചെയ്യുമെന്നാണ് പ്രകടന പത്രിക പറയുന്നത്. ഇന്ന് മുംബൈയില്‍ നടന്ന ചടങ്ങില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് എന്നിവര്‍ ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

2022 ഓടെ മഹാരാഷ്ട്രയില്‍ എല്ലവര്‍ക്കും വീട്, വരള്‍ച്ച തടയും, എല്ലാ വീടുകളിലും കുടിവെള്ളം, അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു കോടി പുതിയ തൊഴിലവസരങ്ങള്‍, മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങള്‍, അടിസ്ഥാന സൗകര്യ വികസനത്തിനായി അഞ്ചുലക്ഷം കോടി രൂപയുടെ നിക്ഷേപം തുടങ്ങിയ വാഗ്ദാനങ്ങളാണ് ബി ജെ പിയുടെ പ്രകടന പത്രികയിലുള്ളത്.

 

Latest