Kerala
അനീതി കണ്ടാണ് പ്രധാന മന്ത്രിക്ക് കത്തയച്ചത്; ഉള്ളടക്കത്തെ ശരിയായ രീതിയില്‍ സമീപിക്കണം: അടൂര്‍
തിരുവനന്തപുരം: രാജ്യത്ത് തുടര്‍ച്ചയായി നടക്കുന്ന ആള്‍ക്കൂട്ട ആക്രമണമുള്‍പ്പടെയുള്ള നിയമ വിരുദ്ധ കൃത്യങ്ങള്‍ കണ്ടാണ് പ്രധാന മന്ത്രിക്ക് കത്തയച്ചതെന്ന് ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. അതില്‍ യാതൊരുവിധ രാഷ്ട്രീയ താത്പര്യങ്ങളും ഉണ്ടായിരുന്നില്ല. ആള്‍ക്കൂട്ട ആക്രമണം വര്‍ധിച്ചു വരുന്നതില്‍ ആശങ്കയും പ്രതിഷേധവും അറിയിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ രാജ്യത്തെ താനടക്കമുള്ള
അമ്പത് പ്രമുഖ വ്യക്തികള്‍ക്കെതിരെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അടൂര്‍.
എന്നാല്‍, കേസിനെക്കുറിച്ച് തനിക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് അടൂര്‍ പറഞ്ഞു.
കത്തിലെ ഉള്ളടക്കത്തെ ശരിയായ രീതിയില്‍ സമീപിക്കാന്‍ ഭരണകൂടം തയാറാകണം. ജനാധിപത്യ മൂല്യങ്ങള്‍ക്ക് ദോഷകരമായ നിലപാടാണ് സ്വീകരിക്കപ്പെട്ടിരിക്കുന്നതെന്നും അടൂര്‍ വ്യക്തമാക്കി.