Kerala
മഞ്ചേശ്വരത്ത് മത്സരം യു ഡി എഫും ബി ജെ പിയും തമ്മില്‍: കുഞ്ഞാലിക്കുട്ടി
ന്യൂഡല്‍ഹി: മഞ്ചേശ്വരത്ത് ബി ജെ പിയാണ് യു ഡി എഫിന്റെ മുഖ്യ എതിരാളിയെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. യു ഡി എഫും ബി ജെ പിയും തമ്മിലാണ് പ്രധാന മത്സരം. യു ഡി എഫ് വിജയിക്കുമെന്ന കാര്യം ഉറപ്പാണ്. രണ്ടാം സ്ഥാനത്തിനായാണ് ബി ജെ പിയും സി പി എമ്മും മത്സരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു. മഞ്ചേശ്വരത്തെ ലീഗിന്റെ സ്ഥാനാര്‍ഥി സംബന്ധിച്ച് പാര്‍ട്ടിയില്‍ ഒരു അഭിപ്രായ വിത്യാസവുമില്ലെന്നും തങ്ങള്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതോടെ പാര്‍ട്ടി ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----