Connect with us

National

നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ സഞ്ജീവ് ഭട്ടിന് പിന്തുണയുമായി ഡിവൈഎഫ്‌ഐ

Published

|

Last Updated

അഹമ്മദാബാദ്: ഗുജറാത്ത് കലപാത്തില്‍ നരേന്ദ്ര മോദിയുടെ പങ്ക് തുറന്നുകാട്ടിയതിന് നിരന്തരം പകപോക്കല്‍ നടപടിക്ക് വിധേയനാകുന്ന ഗുജറാത്തിലെ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് പിന്തുണയുമായി ഡിവൈഎഫ്‌ഐ. സഞ്ജീവ് ഭട്ടിന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഒപ്പം നില്‍ക്കുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ ശ്വോതാ ഭട്ടിനെ സന്ദര്‍ശിച്ച് ഡിവൈഎഫ്‌ഐ നേതാക്കള്‍ ഉറപ്പ് നല്‍കി. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസും അഖിലേന്ത്യഅ ജോയിന്റ് സെക്രട്ടറി പ്രീതി ശേഖറുമാണ് അഹമ്മദാബാദിലെ വീട്ടിലെത്തി ശ്വേത ഭട്ടിനെ കണ്ടത്.

ഡി.വൈ.എഫ്.ഐ ഗുജറാത്ത് സംസ്ഥാന പ്രസിഡന്റ് അല്‍ത്താഫ് ഹുസൈന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ ഹലീം സിദ്ദിഖി, എസ്.എഫ്.ഐ നേതാവ് നിതീഷ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ശ്വേത ഭട്ടിന് ഐക്യദാര്‍ഡ്യവുമായി ഡിവൈഎഫ്‌ഐ മുംബൈയില്‍ ജൂലൈ ആദ്യവാരം ദേശീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നുണ്ട്.

എല്‍ കെ അദ്വാനിയുടെ രഥയാത്ര ബിഹാറില്‍ തടഞ്ഞതുമായി ബന്ധപ്പെട്ട ഭാരത്ബന്ദിനിടെ നടന്ന കലാപത്തിനിടെ അറസ്റ്റിലായയാള്‍ കസ്റ്റഡി മര്‍ദനത്തെ തുടന്ന് മരിച്ചുവെന്ന കേസില്‍ കഴിഞ്ഞ ദിവസമാണ് സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ചെയ്തിട്ടില്ലാത്ത ഒരു കുറ്റത്തിനാണ് സഞ്ജീവ് ഭട്ട് ശിക്ഷിക്കപ്പെട്ടിരിക്കുന്നതെന്ന് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു.

മരിച്ച പ്രഭുദാസിന് ആന്തരികമായോ ബാഹ്യമായോ ഒരു ക്ഷതമോ പരിക്കോ ഏറ്റിട്ടില്ലെന്നും ശാരീരികമായോ മാനസികമായോ തളര്‍ന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മൃതദേഹപരിശോധന നടത്തിയ ഫോറന്‍സിക് വിദഗ്ധര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതൊരു സ്വാഭാവിക മരണമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ശ്വേത പറയുന്നു.

Latest