Connect with us

Sports

താഹിര്‍ ചരിത്രതാരം

Published

|

Last Updated

ലോകകപ്പിന്റെ ആദ്യ ഓവറില്‍ തന്നെ ലോക റെക്കോര്‍ഡ് തന്റെ പേരിലാക്കി ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍. ലോകകപ്പ് ചരിത്രത്തില്‍ ആദ്യ ഓവര്‍ എറിഞ്ഞ സ്പിന്‍ ബൗളര്‍ എന്ന ബഹുമതിയാണ് താഹിറിനെ തേടിയെത്തിയത്. ഇന്നേവരെ ഒരു ലോകകപ്പിലും ആദ്യ ഓവര്‍ സ്പിന്നര്‍ എറിഞ്ഞിട്ടില്ല.

ആദ്യ ഓവര്‍ എറിയുക മാത്രമല്ല. ഓവറിലെ രണ്ടാമത്തെ പന്തില്‍ തന്നെ അപകടകാരിയായ ഇംഗ്ലണ്ട് ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോവിനെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിക്കാനും താഹിറിന് കഴിഞ്ഞു. ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ ബൗളറുമായി താഹിര്‍. ലോകകപ്പില്‍ താന്‍ നേരിട്ട ആദ്യ പന്തില്‍തന്നെയാണ് ബെയര്‍സ്‌റ്റോ പുറത്തായതെന്നത് നാണക്കേടായി.

ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലസിസിന്റെ കണക്കുകൂട്ടലുകള്‍ക്കനുസരിച്ച് പന്തെറിയാന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറിന് കഴിഞ്ഞു. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഡു പ്ലസിസ് പന്തെറിയാന്‍ താഹിറിനെ ഏല്‍പ്പിച്ചപ്പോള്‍ ക്രിക്കറ്റ് ലോകം അമ്പരന്നിരുന്നു.
എന്നാല്‍, അപകടകാരികളായ ഓപ്പണര്‍മാര്‍ക്കെതിരെ കണിശതയോടെ പന്തെറിയാന്‍ താഹിറിന് കഴിഞ്ഞു. വിക്കറ്റെടുത്ത താഹില്‍ ഗ്രൗണ്ടില്‍ ദീര്‍ഘദൂരം ഓടിയാണ് ആഹ്ലാദം അടക്കിയത്. ഇത് വൈറലായിക്കഴിഞ്ഞു.

Latest