National
ശാരാദ ചിട്ടിതട്ടിപ്പ്: കൊല്‍ക്കത്ത കമ്മീഷണര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്
കൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ സി ബി ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജീവ് കുമാര്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ലുക്കൗട്ട് നോട്ടീസ്. രാജ്യത്തെ വിമാനത്താവളങ്ങളിലും ഇമിഗ്രേഷന്‍ അധികൃതരോടും ജാഗ്രത പാലിക്കാനും സി ബി ഐ നിര്‍ദേശം നല്കി.
രാജീവ് കുമാറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന് സി ബി ഐ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. മമതയുമായി ഏറെ അടുപ്പമുള്ള ഉദ്യോഗസ്ഥനായ അദ്ദേഹം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങള്‍ക്ക് കൃത്യമായി പ്രതികരിക്കുന്നില്ലെന്നും സി ബ ിഐ കോടതിയെ അറിയിച്ചു. സി ബി ഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സുപ്രീം കോടതിയില്‍ ഹാജരായത്.
---- facebook comment plugin here -----