Connect with us

National

രാജ്യ സുരക്ഷക്ക് മുതല്‍ക്കൂട്ടാകുന്ന 'റിസാറ്റ് 2ബി' ഭ്രമണപഥത്തില്‍

Published

|

Last Updated

ചെന്നൈ: ഏതുകാലാവസ്ഥയിലും സൈന്യത്തെ സഹായിക്കുന്നതിന് ഉപകരിക്കുന്ന ഭൗമനിരീക്ഷണത്തിനുള്ള റഡാര്‍ ഇമേജിംഗ് ഉപഗ്രഹമായ “റിസാറ്റ് 2ബി” ഭ്രമണപഥത്തിലെത്തി. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശനിലയത്തില്‍ പുലര്‍ച്ചെ 5.27 നായിരുന്നു വിക്ഷേപണം.

പി എസ് എല്‍ വി സി 46 റോക്കറ്റാണ് ഉപഗ്രഹത്തെ 555 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ചത്. പി എസ് എല്‍ വിയുടെ 48ാം ദൗത്യമാണിത്. വലിയ റോക്കറ്റുകളില്‍ ഘടിപ്പിക്കുന്ന സോളിഡ് സ്ട്രിപ്പ് ഓണ്‍ മോട്ടോറുകള്‍ ഉപയോഗിക്കാതെയുള്ള പി എസ് എല്‍ വിയുടെ 14-ാം ദൗത്യമെന്ന സവിശേഷതകൂടി ഇതിനുണ്ട്.

ഉപഗ്രഹത്തിലെ സിന്തറ്റിക് അപാര്‍ച്ചര്‍ റഡാര്‍ രാപകല്‍ഭേദമില്ലാതെ, കാലാവസ്ഥാവ്യത്യാസമില്ലാതെ മിഴിവുള്ള ചിത്രങ്ങള്‍ പകര്‍ത്തും. പാക്കധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷിക്കുന്നതിന് ഉപഗ്രഹം സഹായകമാകും. വെള്ളപ്പൊക്കം, കൊടുങ്കാറ്റ് എന്നിവയെക്കുറിച്ചുള്ള മുന്നറിയിപ്പുനല്‍കുന്നതിനൊപ്പം കൃഷി, വനവിസ്തൃതി എന്നിവ നിരീക്ഷിക്കാനും ഉപഗ്രഹം സഹായകമാകുമെന്നും ഐ എസ് ആര്‍ ഒ അറിയിച്ചു. 615 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം.

Latest