Kerala
ചൂര്‍ണിക്കര വ്യാജരേഖ കേസ്: അരുണിനെ ഇന്ന് വിജിലന്‍സ് ചോദ്യം ചെയ്യും
തിരുവനന്തപുരം: ആലുവ ചൂര്‍ണിക്കര വ്യാജരേഖ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം ലാന്‍ഡ് റവന്യൂ ഓഫീസിലെ ക്ലര്‍ക്ക് അരുണിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും. റവന്യൂ മന്ത്രിയായിരിക്കെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമായിരുന്ന അരുണ്‍ സമാനമായ തട്ടിപ്പ് മുമ്പ് നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. അരുണിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം പിടിയിലായ അബുവിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
ചൂര്‍ണിക്കര വില്ലേജില്‍ 25 സെന്റ് നിലം നികത്താനായി തയ്യാറാക്കിയ വ്യാജ ഉത്തരവില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ സീല്‍ പതിപ്പിച്ചത് ക്ലര്‍ക്ക് അരുണായിരുന്നു. ഇടനിലക്കാരന് അബുവിനെ ചോദ്യം ചെയ്തപ്പോളാണ് അരുണിന്റെ പങ്ക് വ്യക്തമായത്.
---- facebook comment plugin here -----