Connect with us

National

റഫേല്‍ വിധി: രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ കേസ് വിധി പറയാന്‍ മാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ നടത്തിയ പരാമര്‍ശത്തില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കോടതിയലക്ഷ്യം നീക്കണമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി സുപ്രിം കോടതി വിധി പറയാന്‍ മാറ്റി. പരാമര്‍ശത്തില്‍ താന്‍ നിരുപാധികം മാപ്പ് പറഞ്ഞതാണെന്നും അതിനാല്‍ ക്രിമിനല്‍ നടപടികള്‍ ഒഴിവാക്കണമെന്നും രാഹുല്‍ ബോധിപ്പിച്ചു. ബിജെപി എംപി മീനാക്ഷി ലേഖിയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. ചിഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ സമിതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

റഫേല്‍ ഇടപാടുാമയി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച സംഭവത്തില്‍ രാഹുല്‍ നിരുപാധികം ഖേദം പ്രകടിപ്പിച്ചതായി അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എഎം സിംഗ്‌വി ബോധിപ്പിച്ചു. എന്നാല്‍ രാഹുലിന്റെ മാപ്പപേക്ഷ തള്ളണമെന്നും ക്രിമിനല്‍ നടപടിയുമായി മുന്നോട്ട് പോകണമെന്നും മീനാക്ഷി ലേഖിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി വാദിച്ചു. രാഹുലിനോട് പൊതുജനമധ്യത്തില്‍ മാപ്പ് പറയാന്‍ നിര്‍ദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest