Kerala
ആലുവയില്‍ കാര്‍ ആക്രമിച്ച് ആറ് കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
കൊച്ചി: ആലുവ എടയാറില്‍ സ്വര്‍ണ ശുദ്ധീകരണ കമ്പനിയിലേക്ക് കാറില്‍ കൊണ്ടുവന്ന 25 കിലോഗ്രാം സ്വര്‍ണം കവര്‍ന്നു. ആറ് കോടി രൂപയുടെ സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് പേര് കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് സ്വര്‍ണം കൊള്ളയടിക്കുകയായിരുന്നു.
എടയാറിലെ സിആര്‍ജി മെറ്റലേഴ്സിലേക്ക് കൊണ്ടുപോകുകയായിരുന്നു സ്വര്‍ണം. കമ്പനിയുടെ കവാടത്തിന് തൊട്ടുമുന്നില്വെച്ചാണ് കവര്‍ച്ച നടന്നത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം.
---- facebook comment plugin here -----