Eranakulam
ഐ എസ് ബന്ധം: പാലക്കാട് സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്തി
കൊച്ചി: ഐ എസ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ അറസ്റ്റ് എന്‍ ഐ എ രേഖപ്പെടുത്തി. ഇയാളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. ഇന്ത്യയില്‍ നിന്ന് ഐ എസിലേക്കു പോയ ചിലര്‍ റിയാസുമായി ബന്ധപ്പെട്ടിരുന്നതായി ചോദ്യം ചെയ്യലില്‍ എന്‍ ഐ എക്ക് വിവരം ലഭിച്ചിട്ടുണ്ട്.
കേരളത്തില്‍ ചാവേറാക്രമണത്തിന് റിയാസ് പദ്ധതിയിട്ടിരുന്നതായും ശ്രീലങ്കന്‍ സ്ഫോടനം ആസൂത്രണം ചെയ്ത സഹ്റന്‍ ഹാഷിമിന്റെ ആരാധകനായിരുന്നു റിയാസെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കി.
റിയാസിനു പുറമെ കാസര്‍കോട് സ്വദേശികളായ രണ്ടു പേരെയും പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു.
---- facebook comment plugin here -----