Connect with us

Kerala

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എസ് ഗോപന്‍ അന്തരിച്ചു

Published

|

Last Updated

തിരുവനന്തപുരം: ആകാശവാണി വാര്‍ത്തകള്‍ വായിക്കുന്നത് ഗോപന്‍… ഏറെക്കാലം റേഡിയോ പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച ആ ശബ്ദം നിലച്ചു. എസ് ഗോപന്‍ നായര്‍ അന്തരിച്ചു. 79 വയസ്സായിരുന്നു. അസുഖ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഡല്‍ഹിയില്‍ ആകാശവാണി മലയാളം വിഭാഗം മേധാവിയായിരുന്ന ഗോപന്‍ ദീര്‍ഘകാലം വാര്‍ത്താ അവതാരകനായിരുന്നു. ഡല്‍ഹിയില്‍ നിന്നുള്ള മലയാളം വാര്‍ത്തകളാണ് അദ്ദേഹം അവതരിപ്പിച്ചിരുന്നത്. റേഡിയോയുടെ പ്രതാപകാലത്ത് വാര്‍ത്തകള്‍ അറിയാന്‍ ആളുകള്‍ ഗോപന്റെ ശബ്ദത്തിനായി കാത്തിരിക്കുമായിരുന്നു. ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചതുള്‍പ്പെടെ പല സുപ്രധാന വാര്‍ത്തകളും ശ്രോതാക്കളെ അറിയിച്ചത് ഗോപനായിരുന്നു. 21ാം വയസ്സില്‍ ആകാശവാണിയില്‍ വാര്‍ത്താ അവതാരകനായി ചേര്‍ന്ന ഗോപന്‍ 2000ത്തില്‍ ഡല്‍ഹിയില്‍ മലയാളം വാര്‍ത്താ വിഭാഗം മേധാവിയായാണ് വിരമിച്ചത്.

ഗവണ്‍മെന്റിന്റെ നിരവധി പരസ്യങ്ങള്‍ക്ക് ശബ്ദം നല്‍കിയിരുന്നു. ശ്വാസകോശം സ്‌പോഞ്ച് പോലെയാകും എന്ന വൈറലായ പരസ്യത്തിന് ശബ്ദം നല്‍കിയതും ഗോപനാണ്.

Latest