Connect with us

Eranakulam

മുവാറ്റുപുഴയിലെ ഒരു വീട്ടില്‍ തുണിത്തരങ്ങള്‍ തനിയെ തീ പിടിക്കുന്നു

Published

|

Last Updated

കൊച്ചി: മുവാറ്റുപുഴ വാളകത്ത് ഇരുനില വീട്ടിലെ തുണിത്തരങ്ങള്‍ തനിയെ തീ പിടിക്കുന്നു. വാളകം കൈമറ്റത്തില്‍ മിഡേഷിന്റെ വീട്ടിലാണ് സംഭവം. വീടിന്റെ വിവിധ ഭാഗങ്ങളില്‍ ഏഴ് തവണയായി തീപ്പിടിച്ചെന്നാണ് വീട്ടുകാര്‍ പറയുന്നത്.

കഴിഞ്ഞ ദിവസം രാവിലെ ബക്കറ്റില്‍ അലക്കാന്‍വെച്ച തുണികള്‍ക്കാണ് ആദ്യം പിടിച്ചത്. പിന്നീട് മേശയിലും അലമാരയിലും സൂക്ഷിച്ച തുണികള്‍ കത്തിനശിച്ചു. അടുക്കളയിലെ ഗ്ലാസുകളും മറ്റും പൊട്ടി താഴെവീണു. തീ ആദ്യം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ വീട്ടുകാര്‍ അണക്കാന്‍ ശ്രമിച്ചു. പന്നീട് മറ്റ് ഭാഗങ്ങളിലും കണ്ടെത്തിയതോടെ അഗ്നിശമന വിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു. അഗ്നിശമന ഉദ്യോഗസ്ഥരുടെ കണ്‍ മുമ്പില്‍വെച്ചാണ് പിന്നീട് പല ഭാഗത്തും തീ പിടിച്ചത്. വിവരം അറിഞ്ഞ് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറ്കണക്കിന് പേരാണ് അത്ഭുത പ്രതിഭാസം കാണാന്‍ മിഡേഷിന്റെ വീട്ടിലെത്തിയത്.

അഗ്നിശമന ഉദ്യോഗസ്ഥര്‍ക്ക് പുറമെ വില്ലേജ് ഓഫീസറും മറ്റും സ്ഥലത്തെത്തി തീപ്പിടിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ തീപ്പിടിത്തതിന് കാരണം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

Latest