Connect with us

Career Education

പ്ലസ്ടുവിനു ശേഷം ഉപരിപഠനം

Published

|

Last Updated

ലോകത്തെ മാറ്റിമറിക്കുന്നതിനുള്ള മുഖ്യ ആയുധം വിദ്യാഭ്യാസം തന്നെ. അതിൽ തന്നെ ഉന്നത വിദ്യാഭ്യാസ മേഖലക്ക് ഏറെ പ്രാധാന്യമുണ്ട്. പ്ലസ്ടുവിന് ശേഷം ഇനിയെന്ത് എന്നത് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഒരു പോലെയുള്ള ആശങ്കയാണ്. മുന്നിൽ വഴികൾ നിരവധിയാണ്. തങ്ങളുടെ മേഖല ഏതെന്ന് നിശ്ചയിച്ചാൽ മാത്രം മതി. ഭാവി ജീവിതം എന്തെന്ന് തീരുമാനിക്കേണ്ട നിർണായക ഘട്ടത്തിലാണ് പ്ലസ്ടു കഴിഞ്ഞ യുവസമൂഹം. ബുദ്ധിയും യുക്തിയും സാധ്യതകളും കഴിവും വിലയിരുത്തിയാകണം ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് ചുവടുവെക്കേണ്ടത്.

നീണ്ട സാധ്യതകൾ

പ്ലസ്ടു കഴിഞ്ഞാൽ എൻജിനീയറിംഗ് അല്ലെങ്കിൽ മെഡിക്കൽ എന്നായിരുന്നു പഴയകാല സങ്കൽപ്പം. എന്നാൽ, സാങ്കേതിക വിദ്യയുടെ ഞെട്ടിപ്പിക്കുന്ന സാധ്യതകൾ ധാരാളം നൂതന മേഖലകൾ തുറന്നിട്ടിട്ടുണ്ട്. ഏറെ പേരും ചേരാനാഗ്രഹിക്കുന്ന മെഡിക്കൽ, എൻജിനീയറിംഗ് വിഭാഗങ്ങളിൽ പോലും പുതിയ ശാഖകളും വ്യത്യസ്ത കോഴ്‌സുകളും നിലവിലുണ്ട്.
കൊമേഴ്‌സ്, സോഷ്യൽ സയൻസ് വിഭാഗങ്ങളിൽ വിവിധങ്ങളായ തൊഴിൽ മേഖലകൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ മാധ്യമ രംഗത്ത് പുതിയ പ്രവണതകളും കല കായിക സാംസ്‌കാരിക മേഖലകളിലെ വ്യത്യസ്ത കോഴ്‌സുകളും മുന്നിലുണ്ട്. ബിസിനസ് രംഗത്തെ മാറ്റങ്ങൾ ഉൾക്കൊണ്ടുള്ള നൂതന കോഴ്‌സുകൾക്കും സാധ്യത ഏറെ വരുന്നു.

മെഡിക്കൽ

മിക്കവരുടെയും സ്വപ്‌നങ്ങളിൽ ഡോക്ടറുടെ ജോലിയുണ്ടാകുക സ്വാഭാവികം. മെഡിക്കൽ മേഖല ഇന്ന് വിപുലപ്പെട്ട് വ്യത്യസ്ത ശാഖകളായി പടർന്നിരിക്കുന്നു. കേവലം എം ബി ബി എസ് പഠനം മാത്രമല്ല മുന്നിലുള്ളത്. സാങ്കേതിക വിദ്യയുടെ കടന്നുവരവോടെ റോബോട്ടുകൾ സർജറി നടത്തുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്. അതിനാൽ തന്നെ മെഡിക്കൽ മേഖലയും ടെക്‌നോളജിയും ചേർത്തുള്ള നിരവധി കോഴ്‌സുകൾ ലഭ്യമാണ്.
ആയുർവേദ രംഗത്തിന്റെ സാധ്യതകളും കൂടിവരുന്നുണ്ട്. ഹോമിയോപ്പതിക്കും ദന്തൽ വിഭാഗത്തിനും മെഡിക്കൽ, ടൂറിസം മേഖലയിൽ നിർണായക സ്ഥാനമുണ്ട്. രോഗശമനത്തിനായുള്ള മരുന്നു നിർമാണ വിതരണ മേഖല വൻ കുതിപ്പിലാണ്. അതിനാൽതന്നെ ഫാർമസി കോഴ്‌സുകളുടെ പ്രാധാന്യവും കൂടിവരുന്നു. നഴ്‌സിംഗ് കോഴ്‌സുകൾക്ക് പുതിയ മാനം കൈവന്നിരിക്കുന്നതും ശ്രദ്ധിക്കേണ്ടതാണ്. രോഗനിർണയ രംഗമായ സ്‌കാനിംഗ്, എക്‌സ്‌റേ, ലാബുകൾ തുടങ്ങിയ മേഖലകളിൽ നിരവധി കോഴ്‌സുകൾ നിലവിലുണ്ട്.

കൊമേഴ്‌സ്
മേഖല

ബിസിനസ് രംഗത്തുണ്ടായ മാറ്റങ്ങൾ കൊമേഴ്‌സ് കോഴ്‌സുകളുടെ ലഭ്യത കൂട്ടിയിട്ടുണ്ട്. അക്കൗണ്ടൻസി, ബേങ്കിംഗ് തുടങ്ങിയവയിലൊക്കെ പുതിയ പുതിയ ശാഖകൾ വികസിച്ചുകൊണ്ടിരിക്കുന്നു. ഏതൊരു കമ്പനിക്കും ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ സേവനം അനിവാര്യമാണ്. ഓൺലൈൻ സേവനങ്ങളും ധനക്രിയ വിക്രയങ്ങളും സുതാര്യമായതോടെ ഈ മേഖല ശക്തിയാർജിച്ചുവരുന്നു.

ജേർണലിസം

മാധ്യമങ്ങൾ നിയന്ത്രിക്കുന്ന ലോകത്തിലാണ് നാം ജീവിക്കുന്നത്. വിഷ്വൽ മീഡിയയുടെയും സോഷ്യൽ മീഡിയയുടെയും വളർച്ച മാധ്യമ രംഗത്തെ മാറ്റിമറിച്ചിട്ടുണ്ട്. ജേർണലിസം രംഗത്ത് നിരവധി കോഴ്‌സുകളുള്ള പ്രശസ്തമായ സ്ഥാപനങ്ങളും (ഐ ഐ എം സി) കേരളത്തിലുണ്ട്.

നിയമം

നിയമരംഗത്താണ് താത്പര്യമെങ്കിൽ പ്ലസ്ടൂ കഴിയുമ്പോൾ തന്നെ പഞ്ചവത്സര നിയമ കോഴ്‌സുകൾക്ക് ചേരാവുന്നതാണ്. ജുഡീഷ്യറി രംഗത്തും നിയമമേഖലകളിലും പ്രാഗത്ഭ്യമുള്ളവർക്ക് വൻ പ്രതിഫലമാണ് ലഭിക്കുന്നത്.

മാനേജ്‌മെന്റ്

തൊഴിൽ, ബിസിനസ്, സർക്കാർ മേഖലകളിൽ മാനേജ്‌മെന്റിനുള്ള പ്രാധാന്യം ചെറുതല്ല. ഒരു ഇവന്റ് എങ്ങനെ വിജയിപ്പിച്ചെടുക്കുന്നു എന്നത് വലിയ കല തന്നെയാണ്. കല്യാണം തുടങ്ങി ഇലക്്ഷൻ പ്രചാരണം വരെ നയിക്കുന്നത് മാനേജ്‌മെന്റ് വിദഗ്ധരാണ്. ബി ബി എ, ബി ബി എം തുടങ്ങിയ ബിരുദ കോഴ്‌സുകൾ വഴി പ്ലസ്ടുകാർക്ക് മാനേജ്‌മെന്റ് പഠനത്തിന് തുടക്കമിടാം.

ബിരുദങ്ങൾ മാത്രം പോരാ

നാം ഏത് മേഖല തിരഞ്ഞെടുത്താലും അതിൽ മികവ് പുലർത്താനാണ് ശ്രമിക്കേണ്ടത്. ഓരോ മേഖലക്കും അതിന്റേതായ പ്രാധാന്യമുണ്ട്. നമ്മുടെ കഴിവും പ്രാഗത്ഭ്യവുമാണ് അളക്കപ്പെടുക. കേവല ബിരുദങ്ങൾ തുണയാകില്ല. ഏറെ വെല്ലുവിളികളും മത്സരങ്ങളും നിറഞ്ഞ ലോകത്ത് തിളങ്ങാൻ നമ്മുടെ മേഖലകളിൽ തൊഴിൽ നൈപുണിയും കാര്യശേഷിയും ഉണ്ടായേ തീരൂ.

എം ഡി, സി ആപ്റ്റ്

---- facebook comment plugin here -----

Latest