Kerala
ചൂടിന് ശമനമില്ല; താപനില നാല് ഡിഗ്രി വരെ ഉയരും
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും കനത്ത ചൂട് അനുഭവപ്പെടുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആഴ്ചകളായി സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്. ഇന്ന് തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കൊല്ലം, പാലക്കാട്, കോഴിക്കോട്, ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് രണ്ട് മുതൽ നാല് വരെ ഡിഗ്രി ഉയരാൻ സാധ്യതയുണ്ട്.
പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയർന്നേക്കും. സൂര്യാഘാത, സൂര്യാതപ സാധ്യത നിലനിൽക്കുന്നതിനാൽ മുന്നറിയിപ്പ് നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
---- facebook comment plugin here -----