Kerala
ഡോ. ഡി ബാബു പോള്‍ അന്തരിച്ചു
മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ഡി ബാബു പോള്‍ അന്തരിച്ചു. 77 വയസായിരുന്നു. കേരള സാഹിത്യ അക്കാദമി ജേതാവു കൂടിയായ അദ്ധേഹം രാത്രി 12.10നാണ് അന്തരിച്ചത്. മൃതദേഹം രാവിലെ ഒൻപതു മണിക്ക് പുന്നൻ റോഡിലെ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കുംകും. തുടർന്ന് കുറവൻകോണം മമ്മീസ് കോളനിയിലെ വസതിയിൽ എത്തിക്കും. ഞായറാഴ്ച നാലുമണിക്ക് പെരുമ്പാവൂരിനടുത്ത് കുറുപ്പുംപടി യാക്കോബായ പള്ളിയിലാണ് സംസ്കാരം. കരള്‍ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ഏപ്രില്‍ അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അഡീഷണല്‍ ചീഫ് സെക്രട്ടറിയായാണ് അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാനായും സേവനമനുഷ്ഠിച്ചു. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ പ്രോജക്റ്റ് കോ ഓർഡിനേറ്ററും, സ്പെഷ്യൽ കലക്ടറുമായും അദ്ദേഹം പ്രവർത്തിച്ചു. നിലവിൽ കിഫ്ബി ഭരണ സമിതി അംഗമായും നവകേരള നിര്‍മാണ പദ്ധതികളുടെ ഉപദേശകനായും സര്‍ക്കാരിനൊപ്പം പ്രവർത്തിച്ചു വരികയായിരുന്നു.
പരേതയായ അന്ന ബാബു പോൾ (നിർമല) ആണ് ഭാര്യ. രണ്ടു മക്കൾ. മറിയം ജോസഫ് (നീബ), ചെറിയാൻ സി.പോൾ (നിബു).
Read: