Connect with us

National

മുസ്‌ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്ന പരാമര്‍ശം: മനേകാ ഗാന്ധിക്ക് നോട്ടീസ്

Published

|

Last Updated

ലക്‌നൗ: മുസ്‌ലിങ്ങള്‍ തനിക്കു വോട്ടു നല്‍കിയില്ലെങ്കില്‍ അവരുടെ അനുഭവം മോശമായിരിക്കുമെന്ന കേന്ദ്ര മന്ത്രി മനേകാ ഗാന്ധിയുടെ വിവാദ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. കമ്മീഷന്‍ നിര്‍ദേശ പ്രകാരം സുല്‍ത്താന്‍പൂര്‍ ജില്ലാ കലക്ടര്‍ മനേകക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

യു പി സുല്‍ത്താന്‍പൂരിലെ തുറാക്ബാനി മേഖലയില്‍ തിരഞ്ഞെടുപ്പു പ്രചാരണ പൊതു യോഗത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു മുസ്ലിങ്ങളെ ഭീഷണിപ്പെടുത്തുന്ന രൂപത്തിലുള്ള പരാമര്‍ശങ്ങള്‍ മനേക നടത്തിയത്. “മുസ്ലിങ്ങള്‍ എനിക്ക് വോട്ട് നല്‍കിയില്ലെങ്കില്‍ അത് നല്ല കാര്യമായിരിക്കില്ല. നിങ്ങളുടെ അനുഭവം മോശമായേക്കാം. ജനപിന്തുണയുള്ളതു കൊണ്ട് മണ്ഡലത്തില്‍ നിന്ന് ഞാന്‍ എന്തായാലും വിജയിക്കും. എന്നാല്‍, ഞാന്‍ എം പിയായിക്കഴിഞ്ഞ് എന്തെങ്കിലും ആവശ്യത്തിന് നിങ്ങളെന്നെ സമീപിക്കുകയാണെങ്കില്‍ ഒന്ന് ആലോചിക്കേണ്ടി വരും. എല്ലാം അങ്ങോട്ടും ഇങ്ങോട്ടും വേണം. നമ്മളാരും മഹാത്മാ ഗാന്ധിയുടെ മക്കളല്ല.” -ഇങ്ങനെ പോയി മനേകയുടെ പരാമര്‍ശങ്ങള്‍. പ്രസംഗത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

 

Latest