Connect with us

National

തനിക്ക് വോട്ടു ചെയ്തില്ലെങ്കില്‍ മുസ്‌ലിങ്ങളുടെ അനുഭവം മോശമാകും; വിവാദമായി മനേകയുടെ പ്രസംഗം

Published

|

Last Updated

ലക്‌നൗ: “മുസ്‌ലിങ്ങള്‍ എനിക്ക് വോട്ട് നല്‍കിയില്ലെങ്കില്‍ അത് നല്ല കാര്യമായിരിക്കില്ല. നിങ്ങളുടെ അനുഭവം മോശമായേക്കാം. ജനപിന്തുണയുള്ളതു കൊണ്ട് മണ്ഡലത്തില്‍ നിന്ന് ഞാന്‍ എന്തായാലും വിജയിക്കും. എന്നാല്‍, ഞാന്‍ എം പിയായിക്കഴിഞ്ഞ് എന്തെങ്കിലും ആവശ്യത്തിന് നിങ്ങളെന്നെ സമീപിക്കുകയാണെങ്കില്‍ ഒന്ന് ആലോചിക്കേണ്ടി വരും.” കേന്ദ്ര മന്ത്രി മനേകാ ഗാന്ധിയുടെതാണ് വാക്കുകള്‍. സുല്‍ത്താന്‍പൂരിലെ തുറാക്ബാനി മേഖലയില്‍ തിരഞ്ഞെടുപ്പു പ്രചാരണ പൊതു യോഗത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു മുസ്‌ലിങ്ങളെ ഭീഷണിപ്പെടുത്തുന്ന രൂപത്തിലുള്ള ഈ പരാമര്‍ശങ്ങള്‍.

എല്ലാം അങ്ങോട്ടും ഇങ്ങോട്ടും വേണമെന്നും നമ്മളാരും മഹാത്മാ ഗാന്ധിയുടെ മക്കളല്ലെന്നും വരെ മനേക പറഞ്ഞു. സഹായിച്ചില്ലെങ്കില്‍ ജനപ്രതിനിധി എന്ന നിലയില്‍ തന്റെ സഹായം അങ്ങോട്ടും പ്രതീക്ഷിക്കേണ്ടെന്ന് വ്യക്തമാക്കിയുള്ള മനേകയുടെ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരിക്കുകയാണ്. നിരവധി മുസ്‌ലിങ്ങള്‍ മനേകയുടെ പ്രസംഗം ശ്രവിക്കാനെത്തിയിരുന്നു. പ്രസംഗത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Latest