Eranakulam
ബെന്നി ബഹനാന് വോട്ടഭ്യർഥിച്ച് മക്കൾ
ബെന്നി ബെഹനാന്റെ മക്കൾ വോട്ട് ചോദിക്കുന്നു
കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ചാലക്കുടി മണ്ഡലം യു ഡി എഫ് സ്ഥാനാർഥി ബെന്നി ബെഹനാന് വോട്ട് അഭ്യർഥിച്ച് മക്കൾ. മകൻ വേണു തോമസ്, മരുമകൾ ജെയിൻ എന്നിവർ ഇന്നലെ രാവിലെ വെട്ടിക്കൽ എറിയത്തുപള്ളിയിലാണ് വോട്ട് തേടിയെത്തിയത്. ഇവിടെ കുർബാനയിൽ പങ്കെടുത്ത ഇരുവരും പിതാവിന് വേണ്ടി വോട്ടഭ്യർഥിച്ചു.
മകൾ വീണ, മരുമകൻ മനു എന്നിവർ താമരച്ചാൽ സെന്റ് മേരീസ് പള്ളിയിൽ എത്തിയ ശേഷം സമീപം നടന്ന വിവാഹ ചടങ്ങിന് എത്തിയവരോടും കവലയിലും വോട്ട് അഭ്യർഥിച്ചു. ഊരക്കാട് പള്ളിയിലെത്തിയ വീണയും സംഘവും നേർച്ചക്കഞ്ഞിയും കഴിച്ചു. വീടുകൾ കയറിയിറങ്ങിയും പിതാവിനായി വീണ വോട്ടഭ്യർഥിച്ചു. പാർട്ടി പ്രവർത്തകരും വീണക്കൊപ്പം ഉണ്ടായിരുന്നു.
---- facebook comment plugin here -----