Malappuram
പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുഈനിയ്യ വിദ്യാര്‍ഥി മരിച്ചു
ആരിഫ് മുസമ്മില്‍ (24)
ന്യൂഡല്‍ഹി: പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഡല്‍ഹി മുഈനിയ്യ കോളജ് വിദ്യാര്‍ഥിയും എസ് എസ് എഫ് പ്രവര്‍ത്തകനുമായ ആരിഫ് മുസമ്മില്‍ (24) മരിച്ചു. മലപ്പുറം പാണ്ടിക്കാട് വള്ളുവങ്ങാട് സ്വദേശിയാണ്. പനിയില്‍ തുടങ്ങിയ രോഗം മൂര്‍ഛിച്ച് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ഹോസ്പിറ്റലില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. പുലര്‍ച്ചെ 5.30ഓടെയാണ് മരണം. മയ്യിത്ത് നിസ്കാരം വ്യാഴാഴ്ച രാവിലെ 8 മണിക്ക് വള്ളുവങ്ങാട് പഴയ ജുമാ മസ്ജിദിൽ.
ഡല്‍ഹിയില്‍ നടന്ന എസ് എസ് എഫ് ദേശീയ സമ്മേളനത്തിന്റെ സന്നദ്ധ സേനയില്‍ സജീവമായിരുന്ന ആരിഫിനു വേണ്ടി പ്രത്യേകം പ്രാര്‍ഥന നടത്താന്‍ എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഷൗകത്ത് നഈമി അല്‍ ബുഖാരി, ജനറല്‍ സെക്രട്ടറി ഫാറൂഖ് നഈമി, കേരള സംസ്ഥാന പ്രസിഡന്റ് സി കെ റാഷിദ് ബുഖാരി എന്നിവര്‍ അഭ്യര്‍ഥിച്ചു.
---- facebook comment plugin here -----