Kerala
ആനമുടി നാഷണല്‍ പാര്ക്കിന് സമീപം തീപ്പിടുത്തം; നിരവധി വീടുകള്‍ക്ക് തീപ്പിടിച്ചതായി റിപ്പോര്‍ട്ട്
ദേവികുളം: ആനമുടി നാഷണല്‍ പാര്ക്കിന് സമീപം കാട്ടുതീ പടര്‍ന്ന് വനംവകുപ്പിന്റെ അറ് ഹെക്ടര്‍ ഭൂമിയിലെ യൂക്കാലി മരങ്ങള്‍ കത്തി നശിച്ചു. ഇവിടത്തെ അമ്പതോളം വീടുകള്‍ക്ക് തീപ്പിടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം ആളപായമുള്ളതായി സൂചനകളില്ല.
സ്വകാര്യ തോട്ടങ്ങളില്‍നിന്നും പടര്‍ന്ന തീ നാഷണല്‍ പാര്‍ക്കിലേക്ക് പടരുകയായിരുന്നു. മൂന്നാര്‍ ഡിവിഷനില വനപാലകര്‍ തീയണക്കാനുള്ള ശ്രമത്തിലാണ്. ഉള്‍വനങ്ങളിലേക്ക് തീ പടരാനുള്ള സാധ്യതയുടെ പശ്ചാത്തലത്തില്‍ വനംവകുപ്പ് ജാഗ്രത തുടരുകയാണ്.
---- facebook comment plugin here -----