National
സാഫ് കപ്പില്‍ മുത്തമിട്ട് ഇന്ത്യന്‍ വനിതകള്‍
സാഫ് കപ്പ് ഫൈനലില്‍ വിജയം നേടിയ ഇന്ത്യന്‍ വനിത ടീമിന്റെ ആഹ്ലാദം
രംഗശാല: നേപ്പാളില്‍ നടന്ന അഞ്ചാമത് വനിതാ സാഫ് കപ്പ്
കിരീടം ഇന്ത്യക്ക്. കരുത്തരായ നേപ്പാളിനെ 3-1ന് തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ ചാമ്പ്യന്‍മാരായാത്. കളിയുടെ ആദ്യപകുതിയില്‍ ഡലീമയും രണ്ടാം പകുതിയില്‍ ഡാങ്ക്മിയും അഞ്ജുവും ഇന്ത്യക്കായി വല ചലിപ്പിച്ചപ്പോള്‍ 33- ാം മിനുട്ടില്‍ സബിത്രയിലൂടെ ഏക ഗോള്‍ മാത്രമാണ് നേപ്പാളിന് തിരിച്ചടിക്കാനായത്.
സെമിയില്‍ ബംഗ്ലാദേശിനെ 4-0ത്തിന് തകര്‍ത്ത ഇന്ത്യന്‍ വനിതികള് ഫൈനലിലും തകര്‍പ്പന്‍ ഫോമിലായിരുന്നു. കളിയുടെ തുടക്കം മുതല്‍ മേധാവിത്വം പുലര്‍ത്താന്‍ ഇന്ത്യന്‍ വനതികള്‍ക്ക് കഴിഞ്ഞു.
---- facebook comment plugin here -----