Connect with us

Kerala

പോത്ത് ബൈക്കിന് കുറുകെ ചാടി; കൊമ്പ് തുളച്ചുകയറി യുവാവ് മരിച്ചു

Published

|

Last Updated

നിസാര്‍

നിലമ്പൂര്‍: മമ്പാട് ഓടായിക്കലില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് കുറുകെ പോത്ത് ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഓടായിക്കല്‍ സ്വദേശി വലിയ പീടിയക്കല്‍ നിസാര്‍ (22) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

ഓടായിക്കല്‍ അങ്ങാടിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. പോത്തിന്റെ കൊമ്പ് കഴുത്തില്‍ തറച്ച് ഗുരുതരമായി പരുക്കേറ്റ നിസാറിനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകുംവഴി മരിച്ചു.