Malappuram
എ എഫ് സി അണ്ടര്‍ 23 ഇന്ത്യന്‍ ടീമിലേക്ക് മൂന്ന് മലയാളികള്‍
മലപ്പുറം: അടുത്തവര്‍ഷം തായ്ലാന്ഡില് നടക്കുന്ന എ എഫ് സി അണ്ടര്‍23 ടൂര്‍ണമെന്റിനുള്ള യോഗ്യതാ മത്സരങ്ങള്‍ക്കുള്ള പരിശീലന ക്യാമ്പിലേക്ക് 37 താരങ്ങളെ തിരഞ്ഞെടുത്തു. ഉസ്ബെക്കിസ്ഥാനില്‍ നടക്കുന്ന യോഗ്യതാ മത്സരത്തില്‍ മാര്‍ച്ച് 22ന് താജിക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യത്തെ മത്സരം.
രണ്ടാം മത്സരത്തില്‍ 26ന് പാക്കിസ്ഥാനെയും നേരിടും. പരിശീലന ക്യാമ്പിലേക്ക് തിരഞ്ഞെടുത്തവരില്‍ മലയാളി താരങ്ങളായ ബ്ലാസ്റ്റേഴ്സ് താരം സഹ്ല് അബ്ദല്സമദ്, പൂനെ എഫ് സി താരം ആഷിഖ് കുരുണിയന്, ഇന്ത്യന്‍ ആരോസ് താരം രാഹുല്‍ കെ പി എന്നിവരും ഉള്‍പ്പെടും.
കേരള ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പറായ ധീരജ് സിംഗ്, ഗോകുലം എഫ് സി താരങ്ങളായ മെഹ്താബ് സിംഗ്, വുംഗ്ഗയം മുറിയാംഗ് എന്നിവരും സ്ക്വാഡിലുണ്ട്. ക്യാമ്പിലേക്ക് തിരഞ്ഞെടുത്ത 37 പേരില്‍ 11 പേരും ഇന്ത്യന്‍ ആരോസില്‍ നിന്നാണ്.
---- facebook comment plugin here -----