Connect with us

Ongoing News

ഭാവിയുടെ വിദ്യാഭ്യാസം ചര്‍ച്ച ചെയ്ത് ഇന്റര്‍നാഷനല്‍ നോളജ് റിട്രീറ്റ്

Published

|

Last Updated

മഅ്ദിന്‍ വൈസനിയം സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്റര്‍നാഷനല്‍ നോളജ് റിട്രീറ്റ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: വിദ്യാഭ്യാസത്തിന്റെ ഭാവിയും ഭാവിയുടെ വിദ്യാഭ്യാസവും ചര്‍ച്ചചെയ്ത് വൈസനിയത്തിന്റെ ഭാഗമായി നടന്ന ഇന്റര്‍നാഷനല്‍ നോളജ് റിട്രീറ്റ് സെമിനാര്‍ ശ്രദ്ധേയമായി. സ്വലാത്ത് നഗറിലെ സായിദ് ഹൗസില്‍ നടന്ന സെമിനാര്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസത്തിന്റെ മൗലികമായ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലും അറിവിനെ ജനാധിപത്യവത്കരിക്കുന്നതിലും മുഴുവന്‍ പൗരന്മാരും പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ യു എന്‍ സെക്രട്ടറി ജനറലിന്റെ ഉപദേഷ്ടാവ് ആഡം ഡീന്‍ പേപ്പര്‍ അവതരിപ്പിച്ചു. പ്രതിരോധത്തിന്റെ മികച്ച ആയുധമാണ് വിദ്യാഭ്യാസമെന്ന് അദ്ദേഹം സൂചിപ്പിച്ചു. മുഫ്തി യൂസുഫ് ഝാ ഇന്റലിജന്‍സ് കോഷ്യനെക്കുറിച്ച് അവതരിപ്പിച്ച പേപ്പര്‍ നവ്യാനുഭവമായി.

യുവശാസ്ത്രജ്ഞന്‍ ഡോ. സിജോ ചെറിയാനുള്ള വൈസനിയം ഉപഹാരം സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി സമ്മാനിച്ചു. ബേക്കല്‍ ഇബ്‌റാഹീം മുസ്ലിയാര്‍, സി എച്ച് ഹൈദ്രോസ് മുസ്ലിയാര്‍, സി പി കുഞ്ഞിമുഹമ്മദ്, പ്രൊ. ജോര്‍ജ് ജോസഫ് തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. നൗഫല്‍ മാസ്റ്റര്‍ കോഡൂര്‍ സ്വാഗതവും സലീം നന്ദിയും പറഞ്ഞു.

Latest