Kerala
തൃപ്തി ദേശായിയെ തടഞ്ഞതിന് കെ സുരേന്ദ്രനെതിരെ കേസ്
കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സൂരേന്ദ്രനെതിരെ പോലീസ് മറ്റൊരു കേസ്കൂടി രജിസ്റ്റര്‍ ചെയ്തു. ശബരിമല ദര്‍ശനത്തിനെത്തിയ ത്യപ്തി ദേശായിയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ തടഞ്ഞ സംഭവത്തിലാണ് കെ സുരേന്ദ്രന് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ത്യപ്തിയെ തടയുന്നതിന് നേത്യത്വം നല്‍കിയെന്ന് കാണിച്ചാണ് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരിക്കുന്നത്. ശബരിമലയില്‍ 52കാരിയെ തടഞ്ഞ സംഭവത്തില്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട സുരേന്ദ്രേന് ഇപ്പോള്‍ റിമാന്റിലാണ്.
---- facebook comment plugin here -----