Connect with us

International

സിഎന്‍എന്‍ ചാനലിന്റെ ന്യൂയോര്‍ക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണി

Published

|

Last Updated

ന്യൂയോര്‍ക്ക്: സിഎന്‍എന്‍ ചാനലിന്റെ ന്യൂയോര്‍ക്ക് ആസ്ഥാനത്തും ബോബ് ഭീഷണി. ന്യൂയോര്‍ക്ക് ബ്യൂറോ പ്രവര്‍ത്തിക്കുന്ന ടൈം വാര്‍ണര്‍ കെട്ടിടത്തില്‍ നിന്ന് ആളുകളെ പൂര്‍ണമായി ഒഴിപ്പിച്ചു. ഇതോടെ സിഎന്‍എന്‍ ചാനല്‍ തത്സമയ പ്രക്ഷേപണം നിര്‍ത്തിവെച്ചു. തപാലില്‍ എത്തിയ കവറിലാണ് സ്‌ഫോടക വസ്തുക്കള്‍ അയച്ചത്.

നേരത്തെ, മുന്‍ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റന്റേയും ബാരാക് ഒബാമയുടെയും മുന്‍ സ്‌റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റന്റേയും പേരില്‍ സ്‌ഫോടക വസ്തുക്കള്‍ എന്നു സംശയിക്കുന്ന ഉപകരണങ്ങള്‍ അയച്ചു നല്‍കിയതായി യുഎസ് രഹസ്യാന്വേഷണ ഏജന്‍സി വെളിപ്പെടുത്തിയിരുന്നു.

മുന്‍ ഉദ്യോഗസ്ഥര്‍ക്കു ലഭിക്കുന്ന കത്തുകള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരിശോധനക്ക് ശേഷമാണു കൈമാറാറുള്ളത്. കത്തുകള്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥനാണ് സംശയാസ്പദമായ പാഴ്‌സല്‍ കണ്ടെത്തിയത്. ഭീഷണിയുയര്‍ന്ന സാഹചര്യത്തില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ബില്‍ ക്ലിന്റണുമായി സംസാരിച്ചു.