Connect with us

Articles

പുതുതലമുറയുടെ ഇന്റര്‍നെറ്റ് ലഹരി രോഗം

Published

|

Last Updated

യുവാക്കളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങളാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യ ദിനത്തില്‍ മുഖ്യ പ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്നത്. ലഹരി ആസക്തി രോഗം പോലെ അനുദിനം വര്‍ധിച്ചുവരുന്ന കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, മൊബൈല്‍, ഗെയിം അഡിക്ഷനാണ് ഇന്നത്തെ കൗമാരക്കാരിലും യുവതീയുവാക്കളിലും പടര്‍ന്നുപിടിച്ചിട്ടുള്ള മാരകരോഗം. അതീവ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന താണ് ഇത്തരം അടിമപ്പെടലുകള്‍.
സാങ്കേതികവിദ്യ വളരെവികാസം പ്രാപിച്ച ഇക്കാലത്ത് കമ്പ്യൂട്ടറിനു മുന്നില്‍ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്ന ആളുകള്‍ ദിനംപ്രതി കൂടിവരികയാണ്. ഇത്തരത്തിലുള്ള കമ്പ്യൂട്ടര്‍ പ്രണയം നിങ്ങളുടെ ജോലി, ജീവിതം, ബന്ധങ്ങള്‍ എന്നിവയില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാക്കും. നേരിട്ട് കാണാനും കേള്‍ക്കാനും സ്പര്‍ശിക്കാനും കഴിയുന്ന സുഹൃത്തുക്കളേക്കാളേറെ ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍, ഇഷ്ടപ്പെടല്‍, കമ്പ്യൂട്ടര്‍ ഗെയിമുകളില്‍നിന്നും മറ്റും വിട്ടുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥ, ഐപ്പോഡ്, സ്മാര്‍ട്ട്‌ഫോണ്‍, പ്ലേസ്റ്റേഷന്‍ എന്നിവയുടെ സ്ഥിരം ഉപയോഗം എന്നിവയെല്ലാം കമ്പ്യൂട്ടറിന് അടിമയാകുന്നതിന്റെ ലക്ഷണങ്ങളാണ്. ഇന്റര്‍നെറ്റ് അഡിക്ഷന്‍, ഓണ്‍ലൈന്‍ അഡിക്ഷന്‍ എന്നിങ്ങനെ വിവിധ പേരുകളിലറിയപ്പെടുന്ന ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങള്‍ ഒരു മുന്‍കരുതലെന്നോണം അറിഞ്ഞിരിക്കേണ്ടതുണ്ട്.
1. സൈബര്‍ ബന്ധങ്ങള്‍
ഓണ്‍ലൈന്‍ ബന്ധങ്ങള്‍ ചിലപ്പോള്‍ യഥാര്‍ഥ ജീവിതത്തിലെ ബന്ധങ്ങളെക്കാള്‍ തീവ്രമാകാറുണ്ട്. മനസ്സിലെ ഭാവനകളെ പൂര്‍ണമായും സ്വതന്ത്രമാക്കാനുള്ള വേദികളായാണ് ഓണ്‍ലൈന്‍ സൗഹൃദങ്ങളെ ഇന്റര്‍നെറ്റ് അടിമകള്‍ കാണുന്നത്. പ്രായം, ലിംഗം, ശരീരപ്രകൃതി, ജോലി, വിവാഹം, സ്വഭാവം എന്നിവയെക്കുറിച്ച് കളവ് പറയുന്നവരാണ് ഓണ്‍ലൈന്‍ സൗഹൃദങ്ങളിലെ ഭൂരിഭാഗവും. അത്തരം തട്ടിപ്പുകള്‍ വെളിപ്പെടുന്നത് പലപ്പോഴും നേരില്‍ കാണുമ്പോഴായിരിക്കും.
2. സൈബര്‍ രതിക്ക് അടിമയാകല്‍
ഇന്റര്‍നെറ്റ് വഴിയുള്ള അശ്ലീലവും ലൈംഗികതയും ആസ്വദിക്കുന്ന ഒട്ടേറെ ആളുകള്‍ ഇന്നുണ്ട്. മണിക്കൂറുകളോളം സ്വകാര്യമായി യഥാര്‍ഥ ജീവിതത്തില്‍ തികച്ചും അസാധ്യമായ കാര്യങ്ങളില്‍ മുഴുകാന്‍ ഇന്റര്‍നെറ്റ് സഹായിക്കുന്നു. അശ്ലീല ദൃശ്യങ്ങള്‍ കാണുക, അശ്ലീല ഭാഷണങ്ങളില്‍ മുഴുകുക എന്നിവയിലൂടെ യഥാര്‍ഥ ജീവിതത്തില്‍ നിന്നും അകന്നുപോകുന്ന അവസ്ഥയാണിത്. മിക്കവര്‍ക്കും ആരോഗ്യകരമായ ലൈംഗികതയെന്നത് മൊത്തത്തിലുള്ള ജീവിതാനുഭവങ്ങളിലൊന്നാണ്. ആരോഗ്യപരമായ ലൈംഗികത നിയമപരമായ ബന്ധങ്ങള്‍ കണക്കിലെടുത്തുകൊണ്ടുള്ളതാണ്. ഇന്റര്‍നെറ്റ് വഴിയുള്ള അശ്ലീലതയിലും ലൈംഗികതയിലും മുഴുകുന്നത് കുടുംബബന്ധം, സുഹൃത്ബന്ധങ്ങള്‍, ജോലി, ആരോഗ്യം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു. ഫേസ്ബുക്, ട്വിറ്റര്‍ മുതലായ സാമൂഹിക ശൃംഖലകളിലും ചാറ്റിംഗിലും മുഴുകി സമയം കളയുന്നത് അടുത്ത ബന്ധങ്ങളെയും സുഹൃത്തുക്കളെയും ഇല്ലാതാക്കുന്നു.
3. ഓണ്‍ലൈന്‍ ചൂതാട്ടം
ചൂതാട്ടം എന്ന സംഗതിക്ക് യുഗങ്ങളോളം പഴക്കമുണ്ടെങ്കിലും ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവത്തോടെ അതിന് പുതിയ മാനം കൈവന്നു. ഇന്റര്‍നെറ്റ് വഴിയുള്ള ചൂതാട്ടം വളരെ എളുപ്പമായതിനാല്‍ അതിന് അടികളാകുന്നവരുടെ എണ്ണവും വളരെ കൂടിവരികയാണ്. സാമ്പത്തികവും ജോലിസംബന്ധവുമായ പ്രശ്‌നങ്ങളായിരിക്കും മിക്കപ്പോഴും അവരെ കാത്തിരിക്കുന്നത്.
4. ഓണ്‍ലൈന്‍ സ്റ്റോക്ക് വ്യാപാരവും ലേലവും
ഓണ്‍ലൈന്‍ ചൂതാട്ടം പോലെതന്നെ വിനാശകാരിയാണ് ഓണ്‍ലൈന്‍ സ്റ്റോക്ക് വ്യാപാരവും ലേലവും. ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ അസമയങ്ങളില്‍ പോലും ഉണര്‍ന്നിരിക്കുന്ന അനേകം പേരുണ്ട്. അത്തരം ലേലങ്ങളിലൂടെ നേടുന്ന വസ്തുക്കള്‍ പലപ്പോഴും ആവശ്യമില്ലാത്തതും താങ്ങാന്‍ പറ്റാത്ത വിലയുള്ളതുമായിരിക്കും. തങ്ങളുടെ ജോലിയും കുടുംബവും മറന്നുകൊണ്ടായിരിക്കും അത്തരക്കാര്‍ മണിക്കൂറുകളോളം കമ്പ്യൂട്ടറിനു മുന്നില്‍ ചെലവഴിക്കുന്നത്.
5. വിവരശേഖരണത്തിന് അടിമയാകല്‍
ആവശ്യത്തിനും അനാവശ്യത്തിനുമായി വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഭൂരിഭാഗം സമയവും കമ്പ്യൂട്ടറിനു മുന്നില്‍ ഇരുന്ന് ഗൂഗിളില്‍ അന്വേഷണം നടത്തുന്ന ചിലരുണ്ട്. ഇവരുടെ ജോലി ചെയ്യാനുള്ള കഴിവ്, സാമൂഹിക ബന്ധങ്ങള്‍, കുടുംബബന്ധങ്ങള്‍ എന്നിവയെ ഈ സ്വഭാവം പ്രതികൂലമായി ബാധിച്ചേക്കാം.
6. ഗെയിംസിന് അടിമയാകല്‍
ഇന്റര്‍നെറ്റ് വഴിയോ അല്ലാതെയോ ഉള്ള സോളിറ്റൈയ്ര്‍, മൈന്‍സ്‌സ്വീപ്പര്‍ തുടങ്ങിയ കമ്പ്യൂട്ടര്‍ ഗെയിമുകളും ലഹരി പിടിപ്പിക്കുന്ന മറ്റു പ്രോഗ്രാമുകളും ആളുകളെ അടിമയാക്കുന്നവയാണ്. ഇവയില്‍ സൈബര്‍ രതി, ഓണ്‍ലൈന്‍ ചൂതാട്ടം, സൈബര്‍ ബന്ധങ്ങള്‍ എന്നിവക്ക് അടിമയാകുന്നവരാണ് ഏറെയും.
ജോലി സംബന്ധമായ കാര്യങ്ങള്‍ക്കോ വിദൂര സ്ഥലങ്ങളില്‍ താമസിക്കുന്ന ബന്ധുക്കളുമായുള്ള ആശയവിനിമയത്തിനോ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ നിങ്ങളുടെ സമയം, ജോലി, കുടുംബ ബന്ധങ്ങള്‍, മറ്റ് പ്രധാന കാര്യങ്ങള്‍ എന്നിവക്ക് തടസ്സമുണ്ടാക്കുന്ന വിധത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ മുഴുകുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. പ്രതികൂലസാഹചര്യങ്ങള്‍ നിറഞ്ഞ ജീവിതത്തിനിടയിലും ഇന്റര്‍നെറ്റ് ഉപയോഗം ഒരു ലഹരിയായി കരുതുന്നവര്‍ ഒരു പുനര്‍വിചിന്തനം നടത്തേണ്ടത് അത്യാവശ്യമാണ്.
ഏത് മാനസിക പ്രശ്‌നങ്ങളുള്ളവരാണ്
ഇന്റര്‍നെറ്റിന്റെ അടിമയാകുന്നത്?
1. ഉത്കണ്ഠാ പ്രശ്‌നങ്ങള്‍: വേവലാതികളില്‍ നിന്നും ഭയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ഇന്റര്‍നെറ്റ് ഉപയോഗം, ഒബ്‌സെസീവ് കംബല്‍സീവ് ഡിസോര്‍ഡര്‍ പോലുള്ള ഉത്കണ്ഠാ രോഗങ്ങളുള്ളവര്‍.
2. വിഷാദം: വിഷാദാവസ്ഥയില്‍ നിന്നും രക്ഷപ്പെടാനുള്ള ഇന്റര്‍നെറ്റ് ഉപയോഗം ഒറ്റപ്പെടലിനും മാനസികസമ്മര്‍ദത്തിനും കാരണമാകുന്നു.
3. മദ്യം, മയക്കുമരുന്ന്, ചൂതാട്ടം, സെക്‌സ് എന്നിവയോട് ആസക്തിയുള്ളവര്‍
4. സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടുള്ള ജീവിതം. അപകടം മൂലമുള്ള പരുക്കുകളാല്‍ പുറത്തേക്ക് പോകാന്‍ കഴിയാത്തവര്‍, ശിശുക്കള്‍, രോഗികള്‍ എന്നിവരെ പരിചരിക്കേണ്ടിവരുന്നതിനാല്‍ സാമൂഹിക ബന്ധങ്ങള്‍ കുറയുന്നവര്‍.
5. ജീവിച്ചിരിക്കുന്ന സുഹൃത്തുക്കളേക്കാള്‍ നല്ലതാണ് ഇന്റര്‍നെറ്റെന്ന ചില കൗമാരക്കാരുടെ തെറ്റിദ്ധാരണ
6. മാനസികസമ്മര്‍ദം കുറക്കാന്‍ ഇന്റര്‍നെറ്റ് നല്ലതാണെന്ന ചില ആളുകളുടെ ധാരണ.

അടിമപ്പെടലിന്റെ ലക്ഷണങ്ങള്‍
എല്ലാ വ്യക്തികളിലും ഒരേ ലക്ഷണങ്ങളല്ല കണ്ടുവരുന്നത്. ഒരു നിശ്ചിത സമയത്തിലധികം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരെല്ലാം ഇന്റര്‍നെറ്റിന് അടിമകളാണെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ ഇന്റര്‍നെറ്റ് അഡിക്ഷന്റെ പൊതുവെയുള്ള ചില ലക്ഷണങ്ങള്‍: ആവശ്യത്തിലധികം സമയം ഇന്റര്‍നെറ്റ് ഉപയോഗിക്കല്‍, ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സമയത്ത് തടസ്സം നേരിട്ടാല്‍ കടുത്ത അസ്വസ്ഥത പ്രകടിപ്പിക്കല്‍, ഇന്റര്‍നെറ്റ് ഉപയോഗം കാരണം ജോലി സ്ഥലത്തും വീട്ടിലും നിശ്ചിത സമയത്തിനുള്ളില്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസ്ഥ, ഇന്റര്‍നെറ്റിന്റെ ലോകത്ത് മുഴുകി ബന്ധുക്കളെയും സുഹൃത്തുക്കളെയും മറക്കല്‍, അമിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തെ മറ്റുള്ളവര്‍ കുറ്റപ്പെടുത്തുമ്പോള്‍ കുറ്റബോധം തോന്നല്‍, അമിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തെ മറ്റുള്ളവര്‍ കുറ്റപ്പെടുത്തുമ്പോള്‍ അതിനെ പ്രതിരോധിക്കുന്ന സ്വഭാവം. മാനസികസമ്മര്‍ദം, ദുഃഖം എന്നിവ ഒഴിവാക്കാനും ലൈംഗിക സംതൃപ്തി നേടാനുമുള്ള ഇന്റര്‍നെറ്റ് ഉപയോഗം.
കണംകൈയില്‍ വേദന അനുഭവപ്പെടുക, കണ്ണുകള്‍ വരളുക/ കാഴ്ചക്കു വിഷമം നേരിടുക. പുറംവേദന, കഴുത്തുവേദന, കടുത്ത തലവേദന, സുഖനിദ്രക്ക് തടസ്സം നേരിടുക, ശീരീരഭാരം കൂടുക/ കുറയുക എന്നിവ ശാരീരിക ലക്ഷണങ്ങളാണ്.
ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കാന്‍ ഒട്ടേറെ മാര്‍ഗങ്ങളുണ്ട്. ജോലി സംബന്ധമായും മറ്റ് അത്യാവശ്യ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് ശീലമാക്കുക. ഇന്റര്‍നെറ്റ് അടിമത്തം ഒഴിവാക്കാനുള്ള ചില മാര്‍ഗങ്ങള്‍ നമുക്ക് അടുത്തറിയാം.
അടിമത്തത്തിനുള്ള
കാരണം കണ്ടെത്താം
വിഷാദം, മാനസികസമ്മര്‍ദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങളുള്ളവര്‍ ഇന്റര്‍നെറ്റിന് അടിമകളാകാറുണ്ട്. അമിത ഉത്കണ്ഠ, അപകര്‍ഷതാബോധം, പേടി എന്നിങ്ങനെ പല പ്രശ്‌നങ്ങളുംകൊണ്ട് പൊതുജീവിതത്തില്‍ ആളുകളുമായി ഇടപഴകാന്‍ മടിയുള്ളവര്‍ അവ തരണം ചെയ്യാന്‍ ഇന്റര്‍നെറ്റ് അമിതമായി ഉപയോഗിക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തിയാല്‍ ഇന്റര്‍നെറ്റ് ദുരുപയോഗവും ഒഴിവാക്കാം. അതു പോലെ മദ്യം, മയക്കുമരുന്ന് എന്നിവക്ക് അടിമപ്പെട്ടവരിലും ദുരുപയോഗം കണ്ടുവരുന്നു.
യഥാര്‍ഥ ജീവിതത്തില്‍ സൗഹൃദങ്ങളുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് സൗഹൃദങ്ങള്‍ പരിമിതമായേ വേണ്ടിവരൂ. നിങ്ങള്‍ എല്ലാ ആഴ്ചയിലും കുറച്ച് സമയം കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി നീക്കിവെക്കണം. ആളുകളുമായി ഇടപഴകാന്‍ മടി തോന്നുന്നുവെങ്കില്‍ അത് ഒഴിവാക്കാന്‍ സഹായിക്കുന്ന വിധത്തിലുള്ള ആളുകളുടെ കൂട്ടായ്മയില്‍ (സ്‌പോര്‍ട്‌സ് ക്ലബ്, വായനാ ക്ലബ്) നിങ്ങള്‍ പങ്കാളിയാകണം. അത്തരം കൂട്ടായ്മകളിലൂടെ നിങ്ങളുടെ മനസ്സിലെ ലജ്ജാഭാവം തീര്‍ച്ചയായും മാറി കിട്ടും.
മാനസികസമ്മര്‍ദം, വിഷാദം, ഉത്കണ്ഠ, ഏകാന്തത എന്നിവ നിയന്ത്രിക്കാനുള്ള മാര്‍ഗമായാണ് ചിലര്‍ ഇന്റര്‍നെറ്റ് ഉപയോഗത്തെ കാണുന്നത്. എന്നാല്‍ വ്യായാമം, ധ്യാനം, യോഗ തുടങ്ങിയവ മനസ്സ് ശാന്തമാക്കാനുള്ള ഉത്തമ മാര്‍ഗങ്ങളാണെന്ന വസ്തുത മറക്കരുത്. മറ്റു കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് കമ്പ്യൂട്ടര്‍/ഇന്റര്‍നെറ്റ് അഡിക്ഷന്‍ തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം. മനഃശക്തികൊണ്ടും ദൃഢനിശ്ചയത്താലും നമ്മള്‍ ആരോഗ്യകരമായ രീതിയിലുള്ള ഇന്റര്‍നെറ്റ് ഉപയോഗത്തിലേക്കു തിരിച്ചുവന്നാലും അനാരോഗ്യകരമായ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ പഴയകാല ഓര്‍മകള്‍ നമ്മളെ പൂര്‍ണമായി വിട്ടൊഴിയില്ല. നമ്മള്‍ ദിവസേന നേരിടുന്ന പലതരം അസ്വസ്ഥതകളും മാനസികസമ്മര്‍ദങ്ങളും തരണം ചെയ്യാനുള്ള ആരോഗ്യപരമായ മാര്‍ഗങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ അല്‍പം സമയം ചെലവഴിക്കുന്നത് ഈ സ്വഭാവത്തില്‍നിന്ന് രക്ഷപ്പെടാന്‍ സഹായിക്കും.
ഇന്റര്‍നെറ്റിനു മുന്നില്‍ വളരെ കൂടുതല്‍ സമയം ചെലവഴിക്കുമ്പോള്‍ നഷ്ടമാകുന്നതെന്തൊക്കെ എന്നതിനെക്കുറിച്ച് സ്വയം വിശകലനം ചെയ്ത് അവ ഒരു പേപ്പറില്‍ എഴുതിവെക്കുക. ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ ദൈര്‍ഘ്യം കുറച്ച് നഷ്ടപ്പെട്ട ചിലതെങ്കിലും നടപ്പാക്കാന്‍ ശ്രമിക്കുക. അനാവശ്യ കാര്യങ്ങള്‍ക്കായി നിങ്ങള്‍ ഇന്റര്‍നെറ്റിനു മുന്നില്‍ ദിവസേന എത്ര സമയം ചെലഴിക്കുന്നുവെന്ന് ഒരു പുസ്തകത്തില്‍ രേഖപ്പെടുത്തുക. നിങ്ങള്‍ ഇന്റര്‍നെറ്റില്‍ മുഴുകുന്ന സമയത്തെ മാനസികാവസ്ഥ സ്വയം നിരീക്ഷിക്കുക. ഉപയോഗം നീണ്ടുപോകുന്നത് അലാറമോ വാച്ചോ ക്ലോക്കോ ഉപയോഗിച്ച് നിയന്ത്രിക്കാം. രാത്രി കാലത്ത് ഒരു നിശ്ചിത സമയത്ത് കമ്പ്യൂട്ടര്‍ ഓഫ് ചെയ്യാനും അലാറം ഉപയോഗിക്കാം. ആരോഗ്യകരമായ മറ്റു കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്റര്‍നെറ്റ് അമിതോപയോഗം ഒഴിവാക്കുക. വിരസതയും ഏകാന്തതയും തോന്നുന്ന സമയത്ത് ഇന്റര്‍നെറ്റിന്റെ മുന്നിലിരിക്കുന്നതിനു പകരം സുഹൃത്‌സംഭാഷണങ്ങളില്‍ ഏര്‍പ്പെടുകയോ നല്ല ഒരു പുസ്തകം വായിക്കുകയോ മറ്റോ ആകാം.
ആവശ്യമുള്ള കാര്യങ്ങള്‍ക്കു മാത്രം ഇന്റര്‍നെറ്റ് അപയോഗിക്കുക. ഒരു മണിക്കൂര്‍ നേരത്തെ ഇന്റര്‍നെറ്റ് ഉപയോഗത്തിനിടക്ക് അഞ്ച് മിനിറ്റെങ്കിലും വിശ്രമിച്ച് മറ്റു പ്രവൃത്തികളിലേര്‍പ്പെടുക. പതിവായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സമയങ്ങളില്‍ മാറ്റം വരുത്തുക. രാവിലെയും വൈകുന്നേരവും സ്ഥിരമായി ഇന്റര്‍നെറ്റില്‍ മുഴുകുന്നവര്‍ ഒരു നേരമായി ചുരുക്കുക. നെറ്റിന് അടിമകളല്ലാത്ത സുഹൃത്തുക്കളെ കണ്ടെത്താന്‍ ശ്രമിക്കുക. ഇന്റര്‍നെറ്റിനപ്പുറത്തും ജീവിതമുണ്ടെന്ന യാഥാര്‍ഥ്യം ആവര്‍ത്തിച്ച് മനസ്സിലുറപ്പിക്കുക.
അറിവും വിനോദവും പ്രദാനം ചെയ്യുന്ന പുസ്തകങ്ങള്‍, പാട്ടുകള്‍, കവിതകള്‍, നോവലുകള്‍ തുടങ്ങിയവ ശീലമാക്കുക.
ഇന്റര്‍നെറ്റിനെ അറിവിനും വിനോദത്തിനുമുള്ള ഒരു ഉപകരണമായി മാത്രം കാണുക. നിങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് അറിവിനാണോ വിനോദത്തിനാണോ എന്ന ബോധം മനസ്സിലുണ്ടാകണം.
ചികിത്സ എന്ത്?
ഇന്റര്‍നെറ്റ് അഡിക്ഷന്‍ തടയാന്‍ കോഗ്‌നിറ്റീവ് ബിഹേവിയര്‍ തെറാപ്പി വളരെ ഫലപ്രദമാണ്. ഘട്ടംഘട്ടമായി നമ്മുടെ ചിന്തകളേയും വികാരങ്ങളേയും പ്രവര്‍ത്തനങ്ങളേയും മനസ്സിലാക്കുകയും അവയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന തെറ്റുകളെ തിരുത്തുകയും ചെയ്യുന്ന ചികിത്സയിലൂടെ ഇന്റര്‍നെറ്റ് അഡിക്ഷനും കമ്പ്യൂട്ടര്‍ അമിത ഉപയോഗവും നിയന്ത്രിക്കാന്‍ സാധിക്കും. അസുഖകരമായ വികാരവിചാരങ്ങള്‍, മാനസികസമ്മര്‍ദം, ഉത്കണ്ഠ, വിഷാദം എന്നിവയെ നേരിടാനും ഈ തെറാപ്പി പ്രാപ്തരാക്കുന്നു.
ഇന്റര്‍നെറ്റ് ലൈംഗിക ശീലം പങ്കാളിയെ നേരിട്ടു ബാധിക്കുന്നുവെങ്കില്‍ അവര്‍ തീര്‍ച്ചയായും മനഃശാസ്ത്ര കൗണ്‍സിലിംഗിന് വിധേയമാകേണ്ടതാണ്. അതിനുശേഷവും പ്രശ്‌നങ്ങള്‍ തുടരുകയാണങ്കില്‍ മനോരോഗ വിദഗ്ധന്റെ ഉപദേശംകൂടി തേടേണ്ടതാണ്.
സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പുകള്‍
മദ്യപരെയും മയക്കുമരുന്നിനടിമകളായവരെയും പുനരധിവസിപ്പിക്കാനുള്ള ധാരാളം കൂട്ടായ്മകള്‍ നാട്ടിലുണ്ട്. എന്നാല്‍ ഇന്റര്‍നെറ്റ് അടിമകളെ ആ ശീലത്തില്‍നിന്നും പിന്തിരിപ്പിക്കാനുള്ള കൂട്ടായ്മകളൊന്നും നിലവില്‍ വന്നിട്ടില്ല. സൈബര്‍ സെക്‌സിന് അടിമയാണെങ്കില്‍ നിങ്ങള്‍ക്ക് ടെലഫോണ്‍ മുഖേന സെക്‌സ് അഡിക്റ്റ്‌സ് അനോനിമസ് പോലുള്ള സന്നദ്ധ കൗണ്‍സിലിംഗ് ഏജന്‍സികളുടെ സഹായം തേടാവുന്നതാണ്. വിഷാദം, ഉത്കണ്ഠ, മാനസികസമ്മര്‍ദം എന്നിവയാല്‍ വിഷമിക്കുന്നവരെ സഹായിക്കുന്ന ഒട്ടേറെ കൗണ്‍സിലിംഗ് ഏജന്‍സികള്‍ ഇന്നുണ്ട്. സൈബര്‍ സെക്‌സിനും മറ്റു മാനസിക പ്രശ്‌നങ്ങള്‍ക്കും അടിമകളായവരെ സഹായിക്കുന്ന ഒട്ടേറെ സന്നദ്ധസംഘങ്ങളുടെ സേവനം ഇന്ന് ഇന്റര്‍നെറ്റിലും ലഭ്യമാണ്. പക്ഷേ അവരുടെ സഹായം തേടുന്നത് ശ്രദ്ധയോടെ വേണം. നമുക്ക് നേരിട്ട് കാണുവാനും കേള്‍ക്കുവാനും സ്പര്‍ശിക്കാനും സാധിക്കുന്ന ആളുകളാണ് ഓണ്‍ലൈന്‍ സുഹൃത്തുക്കളെക്കാള്‍ നല്ലതെന്ന യാഥാര്‍ഥ്യം നമ്മള്‍ ഒരിക്കലും മറക്കരുത്.
കൗമാരക്കാര്‍ക്കുള്ള നിര്‍ദേശങ്ങള്‍
കൗമാരപ്രായത്തിലുള്ള നിങ്ങളുടെ കുട്ടിയുടെ ഇന്റര്‍നെറ്റ് അമിതോപയോഗം നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ക്ക് അവരില്‍നിന്നും കടുത്ത എതിര്‍പ്പ് നേരിടേണ്ടിവന്നേക്കാം. എന്നാല്‍ അതു കാര്യമാക്കാതെ നിങ്ങള്‍ അവരുടെ കമ്പ്യൂട്ടറിലെ പ്രവൃത്തികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കണം. ഇന്റര്‍നെറ്റ് അഡിക്ഷന്റെ ലക്ഷണങ്ങള്‍ കാണിക്കുന്ന നിങ്ങളുടെ കുട്ടിയെ രക്ഷിക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത്:
മറ്റു പ്രവൃത്തികളിലും വിനോദങ്ങളിലും ഏര്‍പ്പെടാന്‍ കുട്ടിയെ പ്രേരിപ്പിക്കുന്നതിലൂടെ ഇന്റര്‍നെറ്റ് അഡിക്ഷന്‍ തടയാവുന്നതാണ്. വീട്ടിലെ മറ്റ് അംഗങ്ങള്‍ കാണുന്ന സ്ഥലത്തായിരിക്കണം കമ്പ്യൂട്ടറിന്റെ സ്ഥാനം. അതിലൂടെ കുട്ടിയുടെ നീക്കങ്ങള്‍ മനസ്സിലാക്കാനും അവര്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിനുള്ള മുന്‍ നിശ്ചിത സമയക്രമം പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും നിങ്ങള്‍ക്ക് സാധിക്കുന്നു. നിങ്ങളുടെ കുട്ടിയുടെ കൈവശം സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടെങ്കില്‍ അവരുടെ ഇന്റര്‍നെറ്റ് ഉപയോഗം നേരിട്ട് നിരീക്ഷിക്കാന്‍ സാധിക്കില്ല. എന്നാല്‍ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സാങ്കേതികവിദ്യകള്‍ ഇന്ന് നിലവിലുണ്ട്. വാഹനങ്ങളിലും മറ്റും സഞ്ചരിക്കുമ്പോഴും വീടിന് പുറത്ത് പോകുമ്പോഴും കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും അതിലുള്‍പ്പെടുന്നു.
അമിതമായ കമ്പ്യൂട്ടര്‍ ഉപയോഗം ചില കടുത്ത മാനസികപ്രശ്‌നങ്ങളുടെ ലക്ഷണമാണ്. നിങ്ങളുടെ കുട്ടിക്ക് അത്തരം പ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉണ്ടോയെന്ന് നിങ്ങള്‍ ചോദിച്ചു മനസ്സിലാക്കുക. ഉണ്ടെങ്കില്‍ വിദഗ്ധരുടെ സഹായം തേടുക. അമിതോപയോഗം തടസ്സപ്പെടുത്തുന്ന രക്ഷിതാക്കളോട് കൗമാരക്കാര്‍ വളരെ പരുഷമായി പെരുമാറിയേക്കാം. എന്നാല്‍ അക്കാര്യത്തെക്കുറിച്ച് അവരുടെ അധ്യാപകരോ അവര്‍ ബഹുമാനിക്കുന്ന മുതിര്‍ന്ന വ്യക്തികളോ കുടുംബ സുഹൃത്തോ ഡോക്ടറോ ഉപദേശിക്കുകയാണെങ്കില്‍ മനോഭാവം മാറിയേക്കാം. നിങ്ങള്‍ക്ക് കുട്ടിയെപ്പറ്റി കടുത്ത ആശങ്കയുണ്ടെങ്കില്‍ കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള വിദഗ്ധ സഹായം തേടാനും മടിക്കരുത്.
(കെ എം സി ടി മെഡി. കോളജ് സൈക്യാട്രി പ്രൊഫസര്‍ ആണ് ലേഖകന്‍)