Connect with us

Kerala

കൊച്ചിയില്‍ 200 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട

Published

|

Last Updated

കൊച്ചി: നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 200 കോടി രൂപ വിലവരുന്ന 30 കിലോ എംഡിഎംഎ (മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍) ആണ് എക്‌സൈസ് സംഘം പിടികൂടിയത്. പാഴ്‌സല്‍ സര്‍വീസ് വഴി കടത്താന്‍ ശ്രമിക്കുകയായിരുന്നു ഇത്. എറണാകുളം എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ എഎസ് രഞ്ജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടക്ക് കളമൊരുങ്ങിയത്. ലോക വ്യാപകമായി നിരോധിക്കപ്പെട്ട ലഹരി പദാര്‍ഥമാണ് എംഡിഎംഎ.

കറുത്ത ഫിലിമുകള്‍ കൊണ്ട് പൊതിഞ്ഞ ശേഷം തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. സംഭവത്തില്‍ രണ്ട് പേരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലേഷ്യയിലേക്കാണ് മയക്കുമരുന്ന് കടത്താന്‍ പദ്ധതിയിട്ടതെന്ന് എക്‌സൈസ് കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.

Latest