Kerala
കോടിയേരി കന്യാസ്ത്രീകളുടെ സമരത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് എംഎ ബേബി
തിരുവനന്തപുരം: കോടിയേരി ബാലക്യഷ്ണന് കന്യാസ്ത്രീകളുടെ സമരത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് പിബി അംഗം എംഎ ബേബി. ചില വര്‍ഗീയ ശക്തികള്‍ സമരത്തെ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചു. പക്വതയോടെയാണ് പോലീസ് കേസ് അന്വേഷിച്ചതെന്നു അദ്ദേഹം പറഞ്ഞു.
പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്ന തരത്തില്‍ കേസ് അന്വേഷിച്ച് കോടതിയിലെത്തിക്കുകയാണ് ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്. കന്യാസ്ത്രീകള്‍ സമരംചെയ്തിരുന്നില്ലെങ്കിലും കേസില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമായിരുന്നുവെന്നും ബേബിമാധ്യമങ്ങളോട് പറഞ്ഞു
---- facebook comment plugin here -----