Kerala
ബിഷപ്പ് ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരായി; ചോദ്യം ചെയ്യല്‍ ഉടന്‍ തുടങ്ങും
കോട്ടയം: ലൈംഗിക പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുള്ക്കല് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി. രാവിലെ 11ന് തൃപ്പൂണിത്തുറ െ്രെകം ബ്രാഞ്ച് ഓഫീസിലാണ് ബിഷപ്പ് എത്തിയത്. കാറില്‍ മറ്റ് രണ്ട് പേര്‍ക്കൊപ്പം മാധ്യമങ്ങളുടേയും മറ്റും കണ്ണ് വെട്ടിച്ചാണ് ബിഷപ്പ് എത്തിയത്. പത്തുമണിക്ക് ഹാജരാകാനായിരുന്നു ബിഷപ്പിനു ലഭിച്ച നിര്‍ദേശം
. െ്രെകംബ്രാഞ്ച് ഓഫിസിലെ ഹൈടെക് ചോദ്യം ചെയ്യല്‍ മുറിയിലാകും ചോദ്യംചെയ്യല്‍. അഞ്ച് ക്യാമറകളുടെ മുന്നില്‍വെച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുക. ബിഷപ്പിന് മുന്‍പെ വൈക്കം ഡിവൈഎസ്പി കെ. സുഭാഷ് തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഉടന്‍തന്നെ ചോദ്യം ചെയ്യല്‍ ആരംഭിക്കും. അഞ്ഞൂറോളം ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് കൊച്ചിയിലെത്തിയ ബിഷപ് മുതിര്‍ന്ന അഭിഭാഷകരോട് നിയമോപദേശം തേടിയിരുന്നു. ബിഷപ്പിന്റെ സഹോദരനും രാവിലെ കൊച്ചിയിലെത്തിയിരുന്നു.