Connect with us

Kerala

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ആരെങ്കിലും കാര്യമാക്കുമോ ?- ശ്രീധരന്‍ പിള്ള

Published

|

Last Updated

പത്തനംതിട്ട: തിരഞ്ഞെടുപ്പ് സമയത്ത് പറയുന്ന വാഗ്ദാനങ്ങള്‍ ആരെങ്കിലും കാര്യമായി എടുക്കുമോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. രാജ്യത്ത് പെട്രോളിന്റെ വില 50രൂപയാക്കി കുറക്കുമെന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.

തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്ന കാര്യങ്ങള്‍ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ല. അങ്ങനെയാണെങ്കില്‍ ഇവിടെ കോണ്‍ഗ്രസ് എന്തെല്ലാം വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്തെങ്കിലും നടപ്പായോ എന്ന് ശ്രീധരന്‍ പിള്ള ചോദിച്ചു.

പെട്രോള്‍ വില കുറക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ട്. അതു നടപ്പാക്കാന്‍ പോകുന്ന കാര്യമാണ്. ഞാന്‍ എന്റെ പാര്‍ട്ടി അധ്യക്ഷനെ വിശ്വസിക്കുന്നു, നിങ്ങള്‍ക്ക് ഏതു രീതിയിലും വ്യാഖ്യാനിക്കാമെന്നും പത്തനംതിട്ട പ്രസ്‌ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ ശ്രീധരന്‍ പിള്ള പറഞ്ഞു.