Connect with us

Kerala

സ്വലാത്ത് നഗറില്‍ മുഹറം അസംബ്ലി സംഘടിപ്പിച്ചു

Published

|

Last Updated

മുഹറം ആശൂറാഅ് ആത്മീയ സമ്മേളനത്തിന്റെ ഭാഗമായി മലപ്പുറം സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച മുഹറം അസംബ്ലിയില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദേശ പ്രഭാഷണം നടത്തുന്നു

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ വ്യാഴാഴ്ച സ്വലാത്ത് നഗറില്‍ നടക്കുന്ന മുഹറം ആശൂറാഅ് ആത്മീയ സമ്മേളനത്തിന്റെ ഭാഗമായി മുഹറം അസംബ്ലി സംഘടിപ്പിച്ചു. മഅ്ദിന്‍ ക്യാമ്പസില്‍ നടന്ന പരിപാടിയില്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഹറം സന്ദേശം നല്‍കി. ചടങ്ങില്‍ ഉണ്ണിപ്പോക്കര്‍ മാസ്റ്റര്‍, നൗഫല്‍ മാസ്റ്റര്‍ കോഡൂര്‍, അബ്ബാസ് സഖാഫി മണ്ണാര്‍ക്കാട് സംസാരിച്ചു.

ഇസ്‌ലാമിക ചരിത്രത്തിലെ പവിത്രമായ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മുഹറം ഒന്നു മുതല്‍ മഅ്ദിന്‍ കാമ്പസില്‍ വിവിധ പരിപാടികളാണ് നടന്നു വരുന്നത്. സമ്മേളനത്തിന്റെ ഭാഗമായി നാളെ (ചൊവ്വ) വൈകീട്ട് നാലിന് ഹിജ്‌റ ചരിത്ര പഠന ശില്‍പശാല സംഘടിപ്പിക്കും. പരിപാടി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി വിഷയാവതരണം നടത്തും. ബുധന്‍, വ്യാഴം (മുഹറം 9, 10) ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒന്ന് വരെ വനിതകള്‍ക്കായി വിജ്ഞാനവേദിയും പ്രാര്‍ത്ഥനാ മജ്‌ലിസും നടക്കും. മെസ്സേജ് ഡിസ്‌പ്ലേ, ക്വിസ് മത്സരം, പ്രബന്ധ മത്സരം എന്നിവ ഭാഗമായി നടക്കും.

ആശൂറാഅ് ദിനമായ വ്യാഴാഴ്ച(മുഹറം 10) രാവിലെ 9ന് സമാപന സമ്മേളനത്തിന് തുടക്കമാകും. ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, ഇഖ്‌ലാസ് പാരായണം, മുഹറം പത്തിലെ പ്രത്യേകമായ ദിക്‌റുകള്‍, പ്രാര്‍ത്ഥനകള്‍, ചരിത്ര സന്ദേശ പ്രഭാഷണം, സമൂഹ നോമ്പുതുറ എന്നീ ആത്മീയ ചടങ്ങുകളാണ് നടക്കുക. പ്രാര്‍ത്ഥനകള്‍ക്കും മജ്‌ലിസുകള്‍ക്കും സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും. പ്രമുഖ സാദാത്തുക്കളും പണ്ഡിതരും സംബന്ധിക്കും.

 

Latest