Connect with us

Business

രൂപയുടെ മൂല്യം വീണ്ടും ഏറ്റവും താഴ്ന്ന നിലയില്‍

Published

|

Last Updated

മുംബൈ: രൂപ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയില്‍. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 70.52 രൂപയിലെത്തി. ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപക്ക് തിരിച്ചടിയായത്.

യുഎസ് ഡോളറിന് എതിരെ 22 പൈസ നഷ്ടത്തിലാണ് (70.32) രൂപയുടെ വ്യാപാരം തുടങ്ങിയത്. തിങ്കളാഴ്ച 69.65 എന്ന നിലയിലായിരുന്നു രൂപയുടെ നിലവാരം. ഈ മാസം 14ന് രൂപയുടെ മൂല്യം ആദ്യമായി 70 രൂപ കടന്നിരുന്നു.